അനുശ്രീ പ്ലാസ്റ്റിക് സര്‍ജറികളൊന്നും ചെയ്തിട്ടില്ല, നിറം വര്‍ധിപ്പിക്കാന്‍ ചികിത്സ? നടിയെക്കുറിച്ച് കോസ്‌മെറ്റോളജിസ്റ്റ് പറയുന്നത്

Anusree
കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 ഫെബ്രുവരി 2024 (09:26 IST)
Anusree
മലയാളത്തിന്റെ പ്രിയ നടിയാണ് അനുശ്രീ.ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ സ്വപ്ന തുല്യമായ തുടക്കം ലഭിച്ച താരം മഹേഷിന്റെ പ്രതികാരം, ചന്ദ്രേട്ടന്‍ എവിടെയാ തുടങ്ങിയ ചിത്രങ്ങളിലൂടെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തി. പഴയതുപോലെ ഇപ്പോള്‍ സിനിമയില്‍ അനുശ്രീയെ അധികം കാണുന്നില്ല. മികച്ച കഥാപാത്രങ്ങള്‍ക്കായി നടി കാത്തിരിക്കുകയാണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ നാട്ടിന്‍ പുറത്തെ കഥാപാത്രമായി മാത്രം ടൈപ് കാസ്റ്റ് ചെയ്യപ്പെടാതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളും അനുശ്രീ നടത്തിയിട്ടുണ്ട്. തന്റെ സോഷ്യല്‍ മീഡിയയില്‍ കാണുന്ന മേക്കോവറുകള്‍ക്ക് പിന്നിലുള്ള കാരണവും ഇതുതന്നെയാണെന്ന് അനുശ്രീ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ അനുശ്രീയെ കുറിച്ച് കോസ്‌മെറ്റോളജിസ്റ്റ് ശിഖ സംഘവി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. നടിയുടെ ട്രാന്‍സ്‌ഫോര്‍മേഷന്‍ വീഡിയോയാണ് അവര്‍ പങ്കുവെച്ചത്. അനുശ്രീ പ്ലാസ്റ്റിക് സര്‍ജറികളൊന്നും ചെയ്തതായി തോന്നുന്നില്ലെന്നും സ്‌കിന്‍ കെയര്‍, ഗ്രൂമിംഗ് തുടങ്ങിയവയയാണ് ഈ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രധാന കാരണമെന്നും കോസ്‌മെറ്റോളജിസ്റ്റ് വീഡിയോയില്‍ പറയുന്നു.

ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും ആരാധകരുടെ ഭാഗത്തുനിന്ന് വന്നു. അനുശ്രീ വെളുക്കാന്‍ വേണ്ടി ഗ്ലൂട്ടത്തയോണ്‍ കുത്തിവെപ്പ് നടത്തിയിട്ടുണ്ടെന്നും കമന്റുകളില്‍ പറയുന്നു. അതിനുള്ള സാധ്യത ഉണ്ടെന്ന് കോസ്‌മെറ്റോളജിസ്റ്റും സമ്മതിക്കുന്നു. നടിയുടെ സ്‌കൂള്‍ കാല സുഹൃത്തുക്കള്‍ വരെ കമന്റുകളുമായി എത്തിയവരില്‍ ഉണ്ട്.ന്യൂട്രല്‍ സ്‌കിന്‍ ടോണുള്ള പെണ്‍കുട്ടിയായിരുന്നു. വെളുത്ത നിറം ലഭിക്കാന്‍ അതിന് വേണ്ടിയുള്ള ഭക്ഷണമോ സപ്ലിമെന്റുകളോ എടുക്കുന്നുണ്ടാകാം എന്നാണ് മറ്റൊരാള്‍ പറയുന്നത്. നടിയുടെ കവിളില്‍ ഉള്‍പ്പെടെയുള്ള മാറ്റത്തെക്കുറിച്ചും ആരാധകര്‍ എടുത്ത് പറയുന്നുണ്ട്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :