1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Salt and Pepper Asif Ali Lal

ലാലേട്ടന്‍ വന്ന് എന്റെ മുഖത്ത് ഒരൊറ്റ അടി തന്നു; സിനിമ സെറ്റില്‍ അനുഭവം പങ്കുവച്ച് ആസിഫ് അലി

Salt and pepper
യുവതാരങ്ങളില്‍ ഏറെ ആരാധകരുള്ള അഭിനേതാവാണ് ആസിഫ് അലി. ആഷിഖ് അബു സംവിധാനം ചെയ്ത 'സോള്‍ട്ട് ആന്‍ഡ് പെപ്പറി'ലെ അഭിനയമാണ് ആസിഫിന് യുവാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത നല്‍കിയത്. അതിനുശേഷം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ആസിഫ് അലി അഭിനയിച്ചു. ലാല്‍, ശ്വേത മേനോന്‍, മൈഥിലി തുടങ്ങിയവരാണ് സോള്‍ട്ട് ആന്‍ഡ് പെപ്പറില്‍ ആസിഫ് അലിക്കൊപ്പം അഭിനയിച്ചത്. ഈ സിനിമ സെറ്റിലെ രസകരമായ ഒരു അനുഭവം തുറന്നുപറയുകയാണ് ആസിഫ് അലി. നടനും തിരക്കഥാകൃത്തും സംവിധായകനുമായ ലാല്‍ തന്റെ മുഖത്ത് അടിച്ചതിനെ കുറിച്ച് പഴയൊരു അഭിമുഖത്തിലാണ് ആസിഫ് അലി തുറന്നുപറഞ്ഞത്. 
 
'സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ ഒരു ഷോട്ടില്‍ ലാലേട്ടന്‍ എന്റെ അടുത്തുവന്ന് മുഖത്ത് തട്ടി 'എന്ത് പറ്റിയെടാ' എന്ന് ചോദിക്കുന്ന ഒരു സീന്‍ ഉണ്ട്. ആ സീന്‍ എടുക്കുന്ന സമയത്ത് പതുക്കെ തട്ടുന്നതിനു പകരം ലാലേട്ടന്‍ എന്റെ മുഖത്ത് ഒരൊറ്റ അടി അടിച്ചു. 'നിന്റെ മുഖത്ത് എന്തെങ്കിലും വരട്ടെ എന്ന് വിചാരിച്ച് ചെയ്തതാ' എന്നാണ് ലാലേട്ടന്‍ പിന്നീട് പറഞ്ഞത്. അത് രസകരമായ ഒരു സംഭവമായിരുന്നു,' ആസിഫ് അലി പറഞ്ഞു.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ സമയം അപ്രതീക്ഷിത അതിഥിയായി കാന്‍സര്‍ എത്തി; മരണത്തെ മുന്നില്‍കണ്ട നിമിഷങ്ങളെ ധൈര്യത്തോടെ തോല്‍പ്പിച്ച നടി