ടൈഗർ 3 ഒരുങ്ങുകയാണ്. സൽമാൻ ഖാനും കത്രീന കൈഫും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ ഇമ്രാൻ ഹാഷ്മിയാണ് വില്ലനായി എത്തുന്നത്. നെഗറ്റീവ് റോളിൽ ഇതുവരെ അധികം കാണാത്ത ഒരു മുഖം തന്നെ വേണമെന്ന് നിർമാതാക്കൾക്ക് നിർബന്ധമുണ്ടായിരുന്നു. ഈ റോളിൽ ഇമ്രാൻ ഹാഷ്മി എത്തുന്നതിന്റെ ആവേശത്തിലാണ് ബോളിവുഡ് ആരാധകർ. യഷ് രാജ് ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്.
ഷൂട്ടിംഗ് മാർച്ചിൽ ആരംഭിക്കും. ആദ്യ ഷെഡ്യൂൾ മുംബൈയിൽ തുടങ്ങാനാണ് പദ്ധതിയിടുന്നത്. ടീമിനൊപ്പം മാർച്ചിൽ തന്നെ ഇമ്രാൻ ചേരും. രണ്ടാമത്തെ ഷെഡ്യൂളിനായി മുഴുവൻ ചിത്രീകരണ സംഘവും മിഡിൽ ഈസ്റ്റിലേക്ക് പോകും. അവസാന ഘട്ടം മുംബൈയിലായിരിക്കും. നിരവധി ചിത്രങ്ങളാണ്
സൽമാൻ ഖാൻ - കത്രീന കൂട്ടുകെട്ടിൽ പുറത്തുവന്നിട്ടുള്ളത്. യുവരാജ്, പാർട്ണർ, മേം പ്യാർ ക്യുൻ കിയാ, ഏക് താ ടൈഗർ, ടൈഗർ സിന്ദാ ഹായ് എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചു.