നിരന്തരമായ സെക്സ് വിവാഹം തകർക്കും, പങ്കാളിയുമായി അകലം സൂക്ഷിക്കണം: ഉപദേശവുമായി സൽമ ഹയേക്

അഭിറാം മനോഹർ| Last Modified ചൊവ്വ, 17 ജനുവരി 2023 (17:17 IST)
വിവാഹിതരായ തൻ്റെ ആരാധകർക്ക് ഉപദേശവുമായി അമേരിക്കൻ മെക്സിക്കൻ നടിയും ചലച്ചിത്ര നിർമാതാവുമായ സൽമ ഹയേക്. വിവാഹജീവിതത്തിൽ ലൈംഗികതയിൽ അച്ചടക്കം പുലർത്തേണ്ടത് ആവശ്യമാണെന്നും നിരന്തരമായുള്ള സെക്സ് പങ്കാളികൾ തമ്മിലുള്ള ബന്ധത്തെ ബലപ്പെടുന്നതിനേക്കാൾ ബന്ധം ഉലയ്ക്കാനാണ് സാധ്യതയെന്ന് സൽമ പറയുന്നു.

സെക്സ് സന്തോഷകരമായ ദാമ്പത്യബന്ധത്തിൻ്റെ താക്കോലല്ല. മാത്രവുമല്ല നിരന്തരം നിങ്ങൾ സെക്സിൽ ഏർപ്പെടുന്നെങ്കിൽ അതിൻ്റെ ആകർഷണം നഷ്ടമാകും.നിങ്ങൾ തമ്മിൽ പരസ്പരമുള്ള കെമിസ്ട്രി നിലനിർത്തുന്നത് വളരെ പ്രധാനമാണ്. പരസ്പരം പ്രണയിക്കാൻ പഠിക്കണം. ഒന്നിച്ച് യാത്രകൾ പോകണം. മറ്റ് കാര്യങ്ങൾ വേണം. അല്ലാതെ സെക്സിൽ മാത്രം മുഴുകിയാൽ സന്തോഷം കണ്ടെത്താനാകില്ല. സൽമ ഹയേക് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :