രേണുക വേണു|
Last Modified വെള്ളി, 13 ജനുവരി 2023 (12:25 IST)
ആരോഗ്യകരമായ മദ്യപാനം മനുഷ്യരെ കൂടുതല്‍ ഉല്ലാസപ്രിയരും സന്തുഷ്ടരും ആക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍, മദ്യപാനം അതിരുകടക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. വീക്കെന്‍ഡുകളിലോ ആഘോഷ വേളകളിലോ മാത്രം ഏറ്റവും ചെറിയ തോതില്‍ മദ്യപിക്കുന്നത് ഒരുപരിധി വരെ ദോഷമില്ലാത്ത കാര്യമാണ്. സാവധാനം സമയമെടുത്ത് രണ്ടോ മൂന്നോ പെഗ് മാത്രം കഴിക്കുകയാണ് ആരോഗ്യകരമായ മദ്യപാനത്തിന്റെ ലക്ഷണം. മദ്യപിക്കുന്നതിനൊപ്പം ധാരാളം വെള്ളം കുടിക്കുകയും ഫ്രൂട്ട്‌സ് കഴിക്കുകയും വേണം.
മദ്യപിച്ചുകൊണ്ട് സെക്‌സില്‍ ഏര്‍പ്പെടുന്നതിനെ കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. മദ്യപിച്ച ശേഷം സെക്‌സില്‍ ഏര്‍പ്പെടുന്ന സ്ത്രീകളില്‍ കാണുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. മദ്യപിച്ച ശേഷമാണ് പങ്കാളിക്കൊപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതെങ്കില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ആവേശവും സന്തോഷവും തോന്നും. സെക്‌സിനോടുള്ള താല്‍പര്യം വര്‍ധിക്കാനും പ്രതികരണ ശേഷി കൂട്ടാനും ഇത് സഹായിക്കും. വളരെ ചെറിയ തോതില്‍ മദ്യപിച്ച ശേഷം സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീകളിലെ ലൈംഗിക ചോദന വര്‍ധിക്കുന്നതായി പഠനങ്ങളില്‍ പറയുന്നു. എന്നാല്‍, അമിതമായ മദ്യപാനം ലൈംഗികബന്ധത്തെ തകിടമറിക്കും. 2018 ലെ ഒരു പഠനത്തില്‍ മദ്യപിച്ച ശേഷമുള്ള ലൈംഗികബന്ധം കൂടുതല്‍ സമയം നീണ്ടുനില്‍ക്കുന്നതായി പറയുന്നു. സ്ത്രീകളില്‍ വജൈനല്‍ ലൂബ്രിക്കേഷന്‍ കുറയുന്നതായും ഓര്‍ഗാസത്തില്‍ എത്തിച്ചേരാന്‍ കൂടുതല്‍ സമയം എടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.