'വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന മാള ചേട്ടന്‍'; ഓര്‍മ്മകള്‍ പങ്കു വെച്ച് സംവിധായകന്‍ സലാം ബാപ്പു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 28 ജനുവരി 2022 (15:06 IST)

മാള അരവിന്ദന്റെ ഓര്‍മ്മകളിലാണ് സംവിധായകന്‍ സലാം ബാപ്പു.മീശ മാധവന്‍, പട്ടാളം, രസികന്‍, ചാന്ത് പൊട്ട്, മുല്ല, താവളം, ചെറിയ കള്ളനും വലിയ പോലീസും തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

സലാം ബാപ്പുവിന്റെ വാക്കുകളിലേക്ക്

'ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത നിരവധി കഥാപാത്രങ്ങള്‍ സംഭാവന ചെയ്ത മാള അരവിന്ദന്‍ ചേട്ടന്‍ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് ഏഴു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന മാള ചേട്ടനോടൊപ്പമുള്ള ഓര്‍മ്മകള്‍ എന്നില്‍ ഒരിക്കലും മരിക്കില്ല. മീശ മാധവന്‍, പട്ടാളം, രസികന്‍, ചാന്ത് പൊട്ട്, മുല്ല, താവളം, ചെറിയ കള്ളനും വലിയ പോലീസും അങ്ങിനെ നിരവധി ചിത്രങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചു. ചിരിയുടെ രണ്ടക്ഷരമായിരുന്ന ആ വലിയ കലാകാരന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.'- സലാം ബാപ്പു കുറിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :