കെ ആര്‍ അനൂപ്|
Last Updated:
തിങ്കള്‍, 14 നവംബര്‍ 2022 (10:12 IST)
മലയാളത്തിലും തമിഴിലും ഒരുപോലെ സജീവമാണ് നരേന്‍. കഴിഞ്ഞദിവസം ചെന്നൈയില്‍ വച്ച് അദ്ദേഹത്തെ കാണാനും പരിചയപെടാനും സമയം ചെലവഴിക്കാനും സാധിച്ച സന്തോഷത്തിലാണ് ബിരിയാണി സംവിധായകന്‍ സജിന്‍ ബാബു.
സജിന്‍ ബാബുവിന്റെ വാക്കുകള്‍
സ്‌കൂളില്‍ നിന്നും തിരുവനന്തപുരം കുതിര മാളിക കാണാന്‍ ടൂര്‍ പോയപ്പോള്‍ അവിടെ ഒരു സിനിമ ഷൂട്ടിങ് നടക്കുകയായിരുന്നു. ഞാന്‍ ജീവിതത്തില്‍ ആദ്യമായാണ് ഒരു സിനിമയുടെ ചിത്രീകരണം നേരിട്ട് കാണുന്നത്. അത് സാക്ഷാല്‍ അടൂര്‍ ഗോപാല കൃഷ്ണന്‍ സാര്‍ സംവിധാനം ചെയ്ത 'നിഴല്‍ കുത്ത്' എന്ന സിനിമയുടെ ഷൂട്ട് ആയിരുന്നു..കൂടെ വന്ന എല്ലാവരും തിരികെ പോയപ്പോഴും ഞാനും ഒരു സുഹൃത്തും മാത്രം അവിടെ കറങ്ങി നിന്ന് ഷൂട്ട് കണ്ട് നിന്നു. പ്രശസ്ത സിനിമറ്റൊഗ്രാഫര്‍ സണ്ണി ജോസഫ് സാര്‍ ആയിരുന്നു ക്യാമറ കൈകാര്യം ചെയ്തത്.(പിത്കാലത്തു ഞാന്‍ പങ്കെടുത്ത ചലച്ചിത്ര അക്കാദമി വയനാട് വൈത്തിരിയില്‍ 15 ദിവസം സംഘടിപ്പിച്ച Film Appreciation കോഴ്സില്‍ സണ്ണി സാര്‍ ക്യാമ്പ് ഡയറക്ടര്‍ ആയിരുന്നു). ഒരു സിനിമ കാരനെ ആദ്യമായി പരിചയപെട്ടതും ഇതേ സെറ്റില്‍ വച്ചായിരുന്നു. അടൂര്‍ സാറിന്റെ അസോസിയേറ്റ് ഡയറക്ടറും, എന്റെ നാട്ടുകാരാനും, പിന്നീട് അടുത്ത സുഹൃത്തുമായി മാറിയ സംവിധായാകനും, മാമാങ്കം നോവല്‍ രചയിതാവും ആയ സജീവേട്ടന്‍ Sajeev Pillai ആയിരുന്നു അത്. അവിടെ വച്ച് അഭിനേതാക്കളായ നെടുമുടി വേണു സാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ സാര്‍, അലിയാര്‍ സാര്‍ തുടങ്ങിയവരെ കാണാന്‍ കഴിഞ്ഞു..ആദ്യമായി ഒരാള്‍ സിനിമയില്‍ അഭിനയിക്കുന്നത് കാണുന്നത് തമിഴിലും,മലയാളത്തിലും മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്ന നരേന്‍ ചേട്ടന്‍ അഭിനയിക്കുന്നഅതായിരുന്നു..ഇന്നലെ ചെന്നൈയില്‍ വച്ച് അദ്ദേഹത്തെ കാണാനും,പരിചയപെടാനും, ഒരുപാട് സമയം കൂടെ ചിലഴിക്കാനും, പല വിഷയങ്ങള്‍ സംസാരിക്കാനും കഴിഞ്ഞതിലുള്ള സന്തോഷം..