10 Years of 'Thuppakki': 'തുപ്പാക്കി' എത്ര കോടി നേടിയെന്ന് അറിയാമോ ? വിജയുടെ സിനിമയ്ക്ക് 10 വയസ്സ്

കെ ആര്‍ അനൂപ്| Last Modified ശനി, 12 നവം‌ബര്‍ 2022 (11:53 IST)
10 വര്‍ഷങ്ങള്‍ക്കു മുമ്പത്തെ നവംബര്‍ 12 വിജയ് ആരാധകര്‍ മറന്ന് കാണില്ല.ദീപാവലി റിലീസായി 'തുപ്പാക്കി' പ്രദര്‍ശനത്തിനെത്തിയത് അന്നേ ദിവസമായിരുന്നു.വിജയുടെ ആക്ഷന്‍ എന്റര്‍ടെയ്നര്‍ ഇന്നും ആരാധകരുടെ ഇഷ്ട ചിത്രങ്ങളില്‍ ഒന്നാണ്.
എആര്‍ മുരുകദോസ് സംവിധാനം ചെയ്ത ചിത്രത്തിന് ഹാരിസ് ജയരാജ് ആയിരുന്നു സംഗീതം ഒരുക്കിയത്. 125 കോടി രൂപ കളക്ഷന്‍ ചിത്രത്തിന് നേടാനായി.
2011 ജൂലൈയില്‍ ഈ പ്രോജക്റ്റ് പ്രഖ്യാപിച്ചു.അതേ വര്‍ഷം ഡിസംബറില്‍ ചിത്രത്തിന്റെ പേര് ഔദ്യോഗികമായി അറിയിച്ചു.2012 ജനുവരിയില്‍ ചിത്രീകരണം ആരംഭിച്ച് 2012 ഒക്ടോബറില്‍ പൂര്‍ത്തിയായി.
വിജയ്യും കാജല്‍ അഗര്‍വാളും ആദ്യമായി ഒന്നിച്ച തമിഴ് ചിത്രം കൂടിയായിരുന്നു ഇത്.സന്തോഷ് ശിവന്‍ ഛായാഗ്രഹണവും എ. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വഹിച്ചു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :