'ലോകകപ്പ് അര്‍ജന്റീനയിലെക്ക് കൊണ്ടുവന്ന രാജാവിന്റെ കഥ'; സന്തോഷം പങ്കുവെച്ച് സംവിധായകന്‍ സാജിദ് യാഹിയ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (11:00 IST)
നടനും സംവിധായകനുമായ സാജിദ് യാഹിയ അര്‍ജന്റീനയുടെ കടുത്ത ആരാധകന്‍ കൂടിയാണ്. ഖത്തറിലെ ലുസൈന്‍ സ്റ്റേഡിയത്തില്‍ ഷൂട്ടൗട്ടില്‍ 4-2 ഫ്രാന്‍സിനെ തകര്‍ത്ത് അര്‍ജന്റീന മൂന്നാം തവണയും കപ്പുയര്‍ത്തിയ നിമിഷം ഏതൊരു ആരാധകനെയും പോലെ സാജിദും മറക്കാന്‍ ആഗ്രഹിക്കില്ല.ആദ്യ കളി തൊട്ട് വിമര്‍ശിക്കപ്പെട്ടിട്ടും ലോകകപ്പ് അര്ജന്റീനയിലേക്ക് കൊണ്ടുവന്ന രാജാവിന്റെ കഥ വരും തലമുറയ്ക്ക് റൊസാരിയോയിലെ മുത്തശ്ശിമാര്‍ പറഞ്ഞുകൊടുക്കും എന്നാണ് കളി കഴിഞ്ഞശേഷം നടന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

'വരും തലമുറയ്ക്ക് റൊസാരിയോയിലെ മുത്തശ്ശിമാര്‍ പറഞ്ഞുകൊടുക്കും...
ആദ്യ കളി തൊട്ട് വിമര്‍ശിക്കപ്പെട്ടിട്ടും...
ലോകകപ്പ് അര്ജന്റീനയിലേക്ക് കൊണ്ടുവന്ന രാജാവിന്റെ കഥ'- സാജിദ് യാഹിയ.
2016ല്‍ 'ഇന്‍സ്പെക്ടര്‍ ദാവൂദ് ഇബ്രാഹീം' എന്ന ചിത്രമാണ് സാജിദ് യാഹിയ ആദ്യമായി സംവിധാനം ചെയ്തത്. ജയസൂര്യയായിരുന്നു നായകന്‍. 2018ല്‍ മോഹന്‍ലാല്‍ എന്നൊരു ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :