ഖത്തറില്‍ മമ്മൂക്ക അര്‍ജെന്റിനയെയും, ലാലേട്ടന്‍ ഫ്രാന്‍സിനിയും സപ്പോര്‍ട്ട് ചെയ്യുന്നു:സജിന്‍ ബാബു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (09:07 IST)
കഴിഞ്ഞദിവസം ലോകം മുഴുവന്‍ ഫുട്‌ബോള്‍ ആവേശത്തില്‍ ആയിരുന്നു മലയാളികളുടെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും അര്‍ജന്റീന- ഫ്രാന്‍സ് ഫൈനല്‍ പോരാട്ടം കാണാനെത്തിയിരുന്നു.

ഖത്തര്‍ മിനിസ്ട്രിയുടെ അതിഥിയായി ആയിരുന്നു മോഹന്‍ലാല്‍ എത്തിയത്.വിഐപി ബോക്‌സില്‍ പ്രത്യേകമായി ക്ഷണിക്കപ്പെട്ട അതിഥികളുടെ ഇടയില്‍ മലയാളികളുടെ മെഗാസ്റ്റാറും ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഏത് ടീമിനെയാണ് സപ്പോര്‍ട്ട് ചെയ്തതെന്ന് അറിയുവാന്‍ ആരാധകര്‍ക്കും ആകാംക്ഷയായിരുന്നു.

ഖത്തറില്‍ മമ്മൂക്ക അര്‍ജെന്റിനയെയും, ലാലേട്ടന്‍ ഫ്രാന്‍സിനിയും സപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ബിരിയാണി സംവിധായകന്‍ സജിന്‍ ബാബു.

'ഖത്തറില്‍ മമ്മൂക്ക അര്‍ജെന്റിനയെയും, ലാലേട്ടന്‍ ഫ്രാന്‍സിനിയും സപ്പോര്‍ട്ട് ചെയ്യുന്നു.. സെക്കന്റ് ഹാഫില്‍ നമുക്ക് കണ്ടറിയാം...'-സജിന്‍ ബാബു കുറിച്ചു.
അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :