'എന്തൊരു രാത്രി';അര്‍ജന്റീനയ്ക്ക് ആശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (10:16 IST)
ഫിഫ വേള്‍ഡ് കപ്പ് ഉയര്‍ത്തിയ അര്‍ജന്റീന ടീമിന് ലോകമെമ്പാടുമുള്ള ആരാധകരുടെ ആശംസ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. മലയാള സിനിമ താരങ്ങളും അര്‍ജന്റീനയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു.അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ കാണാന്‍ മമ്മൂട്ടിയും മോഹന്‍ലാലും ഖത്തറിലെ ലുസൈന്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.


ഷൂട്ടൗട്ടില്‍ 4-2 ഫ്രാന്‍സിനെ തകര്‍ത്താണ് അര്‍ജന്റീന മൂന്നാം തവണയും കപ്പുയര്‍ത്തിയത്. ഫൈനല്‍ മത്സരത്തിലെ ത്രില്ലര്‍ കണ്ട ആവേശം മത്സരത്തിന് പിന്നാലെ മമ്മൂട്ടിയും മോഹന്‍ലാലും പങ്കുവെച്ചു.

'എന്തൊരു രാത്രി ! നല്ല കളി
സമ്പൂര്‍ണ്ണ രോമാഞ്ചം
ഒരുപക്ഷെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ മത്സരങ്ങളിലൊന്നിന് സാക്ഷ്യം വഹിച്ചതിന്റെ ആവേശം.

ലോകം കീഴടക്കിയ അര്‍ജന്റീനയ്ക്കും മാന്ത്രിക മെസിക്കും അഭിനന്ദനങ്ങള്‍.
ഫ്രാന്‍സും എംബാപ്പെയും നന്നായി കളിച്ചു'-മമ്മൂട്ടി കുറിച്ചു.

'ഉജ്ജ്വലമായ ഒരു ഫൈനല്‍. യോഗ്യരായ രണ്ട് എതിരാളികള്‍, അവരുടെ ഹൃദയം തുറന്ന് കളിച്ചു. ദശലക്ഷക്കണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശം നല്‍കുന്ന മത്സരം. കഠിനമായി ജയിച്ച അര്‍ജന്റീനയ്ക്ക് അഭിനന്ദനങ്ങള്‍. 36 വര്‍ഷത്തെ അധ്വാനവും കപ്പും ഒരിക്കല്‍ കൂടി നിങ്ങളുടേതാണ്. ഗംഭീരമായ ആഘോഷം.യോഗ്യരായ എതിരാളികള്‍. അവസാനം വരെ നടത്തിയ മികച്ച പോരാട്ടത്തിന് കൈലിയന്‍ എംബാപ്പെയ്ക്കും ഫ്രഞ്ച് ടീമിനും അഭിനന്ദനങ്ങള്‍.നന്നായി..ഖത്തര്‍. ത്രില്ലിന്റെ ഒരു സീസണിന് ഫിഫയ്ക്ക് നന്ദി, 2026 ല്‍ വീണ്ടും കാണാം'- മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :