500 കോടി ക്ലബ്ബില്‍ ആര്‍ആര്‍ആര്‍, നേട്ടം മൂന്നുദിവസംകൊണ്ട്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 28 മാര്‍ച്ച് 2022 (16:36 IST)

രാജമൗലിയുടെ ആര്‍ആര്‍ആര്‍ പുതിയ ഉയരങ്ങളിലേക്ക്. റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും ചിത്രം 500 കോടി ക്ലബ്ബില്‍.
ലോകമെമ്പാടുമുള്ള 8000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിയത്. ആദ്യദിനം ഇന്ത്യയില്‍നിന്ന് മാത്രമായി 156 കോടി നേടിയ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍നിന്ന് 223 കോടി ആര്‍ആര്‍ആര്‍ ഒറ്റദിവസംകൊണ്ട് നേടിയിരുന്നു. ഇപ്പോഴിതാ 500 കോടി കളക്ഷന്‍ ചിത്രം പിന്നിട്ടെന്നാണ് വിവരം.
തെലുങ്കിനു പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി റിലീസ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :