ആഘോഷം തുടങ്ങുകയല്ലേ? റിലീസിനു മുമ്പ് കിടിലന്‍ അപ്‌ഡേറ്റുമായി 'ആര്‍ആര്‍ആര്‍' നിര്‍മ്മാതാക്കള്‍ !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 11 മാര്‍ച്ച് 2022 (14:46 IST)

മാര്‍ച്ച് 25ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് 'ആര്‍ആര്‍ആര്‍'. രാജമൗലി സിനിമകള്‍ക്കായി കാത്തിരിക്കുന്ന ആരാധകരുടെ കാത്തിരിപ്പിന് ഇനി ദിവസങ്ങള്‍ മാത്രം. സിനിമയിലെ ഒരു അപ്‌ഡേറ്റ് പുറത്തുവന്നു.


'ആര്‍ആര്‍ആര്‍'ലെ ആഘോഷ ഗാനം വരുന്നു. മാര്‍ച്ച് 14 ന് പാട്ട് പുറത്തുവരുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ആലിയ ഭട്ടും രാംചരണും ജൂനിയര്‍ എന്‍ടിആറും ഒന്നിക്കുന്ന ഗാന രംഗം ആണിത്.
തെലുങ്ക് സിനിമയിലെ ചിലവേറിയ ഗാനരംഗങ്ങളുടെ കൂട്ടത്തിലേക്ക് ആര്‍ആര്‍ആര്‍'ലെ ആഘോഷ ഗാനത്തെയും കൂട്ടാം.ഈ ചിത്രത്തിലൂടെ

ഒലിവിയ മോറിസും ആലിയ ഭട്ടും തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. ജൂനിയര്‍ എന്‍ടിആറിന്റെയും രാംചരണിന്റെയും നായികമാരായി ഇരുവരും ചിത്രത്തിലുണ്ടാകും. ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.
ഡിവിവി എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന 'ആര്‍ആര്‍ആര്‍' 2022 ജനുവരി 7 ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും അത് മാറ്റിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :