ഇനിയെങ്ങാനും അത് സംഭവിച്ചാലോ ? ഒന്നല്ല രണ്ട് റിലീസ് തീയതികള്‍ പ്രഖ്യാപിച്ച് 'ആര്‍ആര്‍ആര്‍'
കെ ആര്‍ അനൂപ്|
Last Modified ശനി, 22 ജനുവരി 2022 (10:27 IST)
രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' ജനുവരി 7ന് റിലീസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് മാറ്റി. ഇപ്പോഴിതാ പുതിയ പ്രദര്‍ശന തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍.
ഒന്നല്ല രണ്ട് തീയതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ചിലോ അല്ലെങ്കില്‍ ഏപ്രില്‍ അവസാനത്തോടെയോ സിനിമ എത്തും.2022 മാര്‍ച്ച് 18 അല്ലെങ്കില്‍ 2022 ഏപ്രില്‍ 28ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഇക്കാര്യം നിര്‍മാതാക്കള്‍ തന്നെയാണ് അറിയിച്ചത്.