റെയിൽവേ പാളത്തിൽ തലവെച്ച് കിടന്നതിന് നടൻ മൻസൂർ അലി ഖാനെതിരെ കേസ്
കല്ലക്കുടിയിൽ എത്തിയപ്പോൾ കരുണാനിധിയുടെ പ്രതിഷേധം പെട്ടെന്ന് ഓർമ വന്നെന്നും പ്രചാരണത്തിന്റെ ഭാഗമായി അത് പുനരാവിഷ്കരിക്കുകയായിരുന്നു എന്നുമാണ് മൻസൂർ അലിഖാന്റെ വിശദീകരണം
Mansoor Ali Khan
ചൊവ്വാഴ്ച മണ്ഡലത്തിൽ പ്രചാരണം നടത്തുന്നതിനിടെ, കല്ലക്കുടി പഴങ്കനാഥം സ്റ്റേഷനടുത്തുള്ള പാളത്തിലാണ് മൻസൂർ അലിഖാൻ തലവെച്ചത്. വിവരമറിഞ്ഞ് റെയിൽവേ പൊലീസ് സ്ഥലത്തെത്തുകയും അദ്ദേഹത്തെ പാളത്തിൽനിന്ന് മാറ്റുകയായിരുന്നു. 1953-ൽ തമിഴ്നാട് മുൻമുഖ്യമന്ത്രി എം. കരുണാനിധി കല്ലക്കുടി പാളത്തിൽ തലവെച്ചത് വലിയ വാർത്തയായിരുന്നു. കല്ലക്കുടിയിൽ എത്തിയപ്പോൾ കരുണാനിധിയുടെ പ്രതിഷേധം പെട്ടെന്ന് ഓർമ വന്നെന്നും പ്രചാരണത്തിന്റെ ഭാഗമായി അത് പുനരാവിഷ്കരിക്കുകയായിരുന്നു എന്നുമാണ് മൻസൂർ അലിഖാന്റെ വിശദീകരണം.
റെയിൽവേ ആക്ട് 147, 145 (ബി) പ്രകാരം തിരുച്ചി പോസ്റ്റ് ആർപിഎഫ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യ ജനനായക പുലികൾ കക്ഷി എന്ന പേരിൽ പാർട്ടിയുണ്ടാക്കിയ മൻസൂർ അലിഖാൻ തിങ്കളാഴ്ചയാണ് ലാൽഗുഡിയിൽ നാമനിർദേശപത്രിക സമർപ്പിച്ച് പ്രചാരണം തുടങ്ങിയത്.