ഔസേപ്പച്ചന്റെ സംഗീതം,'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'ലെ ആദ്യ ഗാനം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2022 (15:03 IST)
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആന്‍ അഗസ്റ്റിന്‍ സിനിമയിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'. സിനിമയിലെ ആദ്യ ഗാനം നാളെ വൈകുന്നേരം 5 മണിക്ക് പുറത്തു വരും.
ഔസേപ്പച്ചന്‍ സംഗീതത്തില്‍ നിത്യ മാമനാണ് പാടിയിരിക്കുന്നത്.പ്രഭാവര്‍മ്മയുടെതാണ് വരികള്‍.

അലസനായ ഓട്ടോറിക്ഷ ഡ്രൈവര്‍ സജീവന്റെ ഭാര്യയായ രാധികയായി ആന്‍ അഗസ്റ്റിന്‍ വേഷമിടുന്നു. ഓട്ടോറിക്ഷ ഡ്രൈവറായി സുരാജ് വെഞ്ഞാറമൂട് വേഷമിടുന്നു. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്വാസിക,ജനാര്‍ദനന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :