1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Riteish Deshmukh and Genelia D’Souza relationship

10 വർഷം പ്രണയിച്ചിട്ടും വിവാഹത്തിന് മുന്‍പ് ഒരിക്കൽ പോലും ഒരുമിച്ച് താമസിച്ചിട്ടില്ല: ജെനീലിയ

"വിവാഹത്തിനു ശേഷമാണ് ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്"

Riteish Deshmukh, Genelia D’Souza, Genelia,  Genelia love story, റിതേഷ് ദേശ്മുഖ്, ജെനീലിയ ഡിസൂസ, ജെനീലിയ, ജെനീലിയ പ്രണയകഥ
Genelia
ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജെനീലിയയും റിതേഷ് ദേശ്മുഖും. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തിന് മുൻപുള്ള നിമിഷങ്ങളെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ജെനീലിയ.  തങ്ങൾ പത്ത് വർഷത്തോളം പ്രണയിച്ച് വിവാഹം ചെയ്തവരാണെന്നും അതിനു മുമ്പ് ഒരുപാട് യാത്രകൾ ഒക്കെ പോയിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും തങ്ങൾ ഒരുമിച്ച് താമസിച്ചിട്ടില്ല എന്ന് ജെനീലിയ പറയുന്നു.
 
"പത്ത് വർഷത്തോളം ഞങ്ങൾ പ്രണയിച്ചു, നിരവധി യാത്രകൾ ചെയ്തു. പക്ഷേ വിവാഹത്തിന് മുൻപ് ഒരിക്കൽ പോലും ഒരുമിച്ച് താമസിച്ചിരുന്നില്ല. ഞങ്ങൾ എപ്പോഴും കൂട്ടുകാരുമായി ഒത്തുകൂടുമായിരുന്നു. അവധി ദിവസങ്ങളിൽ പോലും ഞങ്ങൾ എപ്പോഴും വേറെ വേറെ മുറികളിലാണ് താമസിച്ചിരുന്നത്. ഷൂട്ടിങ് സമയത്തും ഞങ്ങൾ വേറെ മുറികളിലായിരുന്നു, വിവാഹത്തിനു ശേഷമാണ് ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. അതൊരു പുതിയ ജീവിതത്തിന്റെ തുടക്കമായിരുന്നു"- ജെനീലിയ പറഞ്ഞു.  
 
ഞങ്ങളുടെ ജീവിതത്തിൽ എന്ത് നടന്നാലും അത് പരസ്പരം പങ്കുവെക്കുമായിരുന്നു, എല്ലാം തുറന്നുസംസാരിക്കുകയും ചെയ്യും.. അതായിരുന്നു ഒരുമിച്ചുണ്ടായപ്പോഴുള്ള ​ഗുണമെന്ന് റിതേഷ് ദേശ്മുഖും കൂട്ടിച്ചേർത്തു. സാനിയ മിർസയുമായുള്ള പോഡ്കാസ്റ്റിലായിരുന്നു നടിയുടെ പ്രതികരണം.
അടുത്ത ലേഖനം
ജോർജും മലർ മിസ്സും വീണ്ടുമെത്തി; 10 വർഷത്തിന് ശേഷം ‘പ്രേമം’ റീ റിലീസ്