1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Rishab shetty as hanuman jai hanuman first look poster out

ഇനി ഭക്തിമാർഗം തന്നെ പിടിക്കാം, കാന്താരയ്ക്ക് ശേഷം ഹനുമാനാകാൻ റിഷഭ് ഷെട്ടി

Jai hanuman
Jai hanuman
പ്രശാന്ത് വര്‍മ സിനിമാറ്റിക് യൂണിവേഴ്‌സില്‍ എത്തുന്ന ജയ് ഹനുമാന്‍ സിനിമയില്‍ ടൈറ്റില്‍ വേഷത്തില്‍ കന്നഡ താരം റിഷഭ് ഷെട്ടി എത്തും. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ശ്രീരാമ വിഗ്രഹം കയ്യില്‍ ചേര്‍ത്ത് പിടിച്ചിട്ടുള്ള ഹനുമാന്റെ ചിത്രമാണ് ഫസ്റ്റ്‌ലുക്കിലുള്ളത്.
 
 ഈ വര്‍ഷത്തെ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു തെലുങ്കില്‍ പുറത്തിറങ്ങിയ ഹനുമാന്‍ എന്ന സിനിമ. തന്റെ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യസിനിമയാണ് ഇതെന്ന് സംവിധായകന്‍ പ്രശാന്ത് വര്‍മ പറഞ്ഞിരുന്നു. ഈ സിനിമയുടെ രണ്ടാം ഭാഗമായാണ് ജയ് ഹനുമാന്‍ ഒരുങ്ങുന്നത്. പുഷ്പ,ജനതാ ഗാരേജ്,രംഗസ്ഥലം തുടങ്ങിയ സിനിമകളുടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സാണ് സിനിമയുടെ നിര്‍മാണം. 40 കോടി മുതല്‍മുടക്കിലെത്തിയ ആദ്യഭാഗമായ ഹനുമാന്‍ 350 കോടിയോളമാണ് ബോക്‌സോഫീസില്‍ നിന്നും കളക്റ്റ് ചെയ്തത്.
അടുത്ത ലേഖനം
വിവാഹശേഷം മോശം കമന്റുകള്‍; ഭര്‍ത്താവിന്റെ യഥാര്‍ത്ഥ വയസ്സ് വെളിപ്പെടുത്തി നടി ദിവ്യ ശ്രീധര്‍