1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. REMAKE OF THERI FIGHT SCENE

സൂര്യയുടെ മാത്രമല്ല വിജയ് സിനിമയിലെ രംഗവും പുനഃരാവിഷ്‌കരിച്ച് ചെങ്കല്‍ച്ചൂളയിലെ കുട്ടികള്‍, വീഡിയോ

വിജയ്
അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഡാന്‍സ് വീഡിയോയായിരുന്നു ചെങ്കല്‍ച്ചൂളയിലെ കുട്ടികളുടെ.സൂര്യ നായകനായെത്തിയ അയന്‍ എന്ന ചിത്രത്തിലെ ഗാനരംഗം അതേപോലെ പുനഃരാവിഷ്‌കരിച്ചാണ് ഇവര്‍ ശ്രദ്ധനേടിയത്. ഇപ്പോഴിതാ വിജയ് നായകനായെത്തിയ തെരി എന്ന ചിത്രത്തിലെ സ്റ്റണ്ട് രംഗവുമായാണ് ഇത്തവണ ചെങ്കല്‍ച്ചൂളയിലെ കുട്ടികള്‍ എത്തിയത്.
 
ഈ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.അറ്റ്ലി സംവിധാനം സംവിധാനം ചെയ്ത ചിത്രമാണ് തെരി.
സൂര്യയുടെ ഡാന്‍സ് വീഡിയോ വൈറലായി മാറിയതോടെ 
കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന വിരുന്ന് സിനിമയിലേയ്ക്കും കുട്ടികള്‍ക്ക് അ അവസരം ലഭിച്ചു. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
നെടുമുടി വേണുവിന്റെ തിരുവനന്തപുരത്തെ വീടിനു 'തമ്പ്' എന്നു പേരു വീഴാന്‍ കാരണം ഇതാണ്