എനിക്കില്ലാത്ത മൂത്ത സഹോദരിയെ പോലെയാണ് നയന്‍താര:റെബ മോണിക്ക ജോണ്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (14:29 IST)
നയന്‍താരയുടെ ഭര്‍ത്താവും തമിഴ് സിനിമ സംവിധായകനുമായ വിഘ്‌നേഷ് ശിവന്റെ ജന്മദിനം സെപ്റ്റംബര്‍ 18നായിരുന്നു. 37-ാമത്തെ പിറന്നാള്‍ അദ്ദേഹം ആഘോഷമാക്കി. ഇപ്പോഴിതാ
വളരെ വൈകി ആശംസകളുമായി എത്തിയിരിക്കുകയാണ് റെബ മോണിക്ക ജോണ്‍.

'ഞാന്‍ വളരെ വൈകിയാണെന്ന് എനിക്കറിയാം, പക്ഷേ ഈ വിലയേറിയ യൂണിയന് സാക്ഷ്യം വഹിച്ചതില്‍ വളരെ നന്ദിയുണ്ട്! എനിക്ക് നയന്‍ മാമിനോട് ഒരുപാട് സ്‌നേഹവും ബഹുമാനവുമുണ്ട്. എനിക്കില്ലാത്ത മൂത്ത സഹോദരിയെ പോലെയാണ് അവര്‍.അവര്‍ ഇഷ്ടപ്പെടുന്ന ഒരാളുമായി അവരെ കണ്ടപ്പോള്‍ സന്തോഷമല്ലാതെ മറ്റൊന്നും എന്റെ ഹൃദയത്തില്‍ നിറയുന്നില്ല.

ഏറ്റവും ദയയുള്ള, ഊഷ്മളമായ മനുഷ്യര്‍, എനിക്ക് എല്ലായ്‌പ്പോഴും ഒരു കുടുംബത്തെ പോലെ തോന്നി!
ഇന്നും എല്ലാ ദിവസവും നിങ്ങള്‍ക്ക് മികച്ച ജീവിതം നേരുന്നു!

വിക്കി സാറിന് വൈകിയെത്തിയ ജന്മദിനാശംസകളും നേരുന്നു'-റെബ മോണിക്ക ജോണ്‍ കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :