'മിന്നല്‍ മുരളി' നടി സ്നേഹ ബാബു വിവാഹിതയാകുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 26 ജൂലൈ 2023 (12:06 IST)
സൂപ്പര്‍ ശരണ്യ, മിന്നല്‍ മുരളി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി സ്നേഹ ബാബു വിവാഹിതയാകുന്നു.'കരിക്ക്' വെബ് സീരീസിലൂടെ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.ഛായാഗ്രാഹകന്‍ അഖില്‍ സേവ്യറാണ് വരന്‍. കരിക്ക് ടീമിന്റെ 'സാമര്‍ഥ്യ ശാസ്ത്രം'എന്ന സീരിയസിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്തത് അഖിലാണ്.

അഖിലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സ്‌നേഹ തന്നെയാണ് വിവാഹ കാര്യം അറിയിച്ചത്.സാമര്‍ഥ്യശാസ്ത്രത്തിന് നന്ദി എന്ന് പറഞ്ഞുകൊണ്ടുള്ള കുറിപ്പും താരം എഴുതി. ഈ സീരീസില്‍ പ്രധാന കഥാപാത്രത്തെ സ്‌നേഹ അവതരിപ്പിച്ചിരുന്നു.
ആദ്യരാത്രി, ഗാനഗന്ധര്‍വ്വന്‍ തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്.മുംബൈയിലെ ഗോരെഗാവിയില്‍ ജനിച്ച താരം ?ഗ്രേസി-ബാബു ദമ്പതികളുടെ മകളാണ്. പഠനം പൂര്‍ത്തിയാക്കിയതും മുംബൈയില്‍ ആയിരുന്നു. ടിക് ടോക് വീഡിയോകളിലൂടെയാണ് സ്‌നേഹ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :