'രണ്ട് കാലഘട്ടമാണ് സിനിമയിൽ കാണിക്കുന്നത്';ആർ.ഡി.എക്‌സ് പ്രേക്ഷകരെ പിടിച്ചിരിക്കുന്ന ത്രില്ലർ

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 22 ഓഗസ്റ്റ് 2023 (10:24 IST)
മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന പുതിയ ചിത്രമാണ് ആർ.ഡി.എക്‌സ്.ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
രണ്ട് കാലഘട്ടമാണ് സിനിമയിൽ കാണിക്കുന്നത്. 1997-98 കാലങ്ങളിലെ കഥ പറയുന്നതിനൊപ്പം 2005ലേക്കും പ്രേക്ഷകരെ സിനിമ കൂട്ടിക്കൊണ്ടുപോകും. 2005ലെ ഭാഗങ്ങളാണ് ആദ്യം ഷൂട്ട് ചെയ്തത്.1997 കാലഘട്ടത്തെ കാണിക്കുമ്പോൾ വിന്റേജ് ലുക്ക് താരങ്ങളെ കാണാനാകും.കിംഗ് ഓഫ് കൊത്ത സിനിമയ്‌ക്കൊപ്പം റിലീസ് ചെയ്യുമ്പോൾ ഭയമൊന്നുമില്ല എന്നും തങ്ങളെല്ലാവരും എക്‌സൈറ്റഡ് ആണെന്നും അഭിനേതാക്കൾ പറഞ്ഞു.
നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന
സിനിമ ആദ്യ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരിക്കുന്ന ത്രില്ലർ ആയിരിക്കും.നർമ്മവും പ്രണയവും വൈകാരികതയുമെല്ലാം കോർത്തിണക്കിയ കംപ്ലീറ്റ് എന്റെർടെയിനറിനായി കാത്തിരിക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :