അക്ഷയ് കുമാറുമായുള്ള ബന്ധം തകർന്നതോടെ ഞാൻ തകർന്നു, തൊഴിൽരഹിതയായി : രവീണ ടണ്ടൺ

അഭിറാം മനോഹർ| Last Modified വ്യാഴം, 25 മെയ് 2023 (20:49 IST)
അക്ഷയ്കുമാറുമായുള്ള പ്രണയബന്ധം തകര്‍ന്നപ്പോള്‍ താന്‍ ആകെ തകര്‍ന്നുപോയതായി വെളിപ്പെടുത്തി ബോളിവുഡ് താരം രവീണ ടണ്ടന്‍. അക്ഷയുമായുള്ള ബന്ധം ഉപേക്ഷിച്ചതോടെ തനിക്ക് വന്നിരുന്ന സിനിമകള്‍ നഷ്ടമായെന്നും കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് ആ കാലയളവിലൂടെ കടന്നുപോയതെന്നും ഉറക്കമില്ലാത്ത രാത്രികളില്‍ കാറുമെടുത്ത് ലോങ്‌ഡ്രൈവിന് പോവുമായിരുന്നുവെന്നും രവീണ പറയുന്നു.

ഒരിക്കല്‍ രാത്രി യാത്രക്കിടെ മുംബൈയിലെ ചേരിയില്‍ താമസിക്കുന്നവരെ ഞാന്‍ കണ്ടു. ആ സമയത്ത് ദൈവം അവരുടെ കഷ്ടപ്പാടുകളെ കുറിച്ച് പറയുന്നത് പോലെ തോന്നി. നിനക്ക പണവും രണ്ട് കയ്യും കാലും സൗന്ദര്യവും എല്ലാമുണ്ട്. ഭക്ഷണം വിളമ്പി തരാന്‍ ആളുകളുണ്ട്.പക്ഷേ ചേരിയിലെ സ്ഥിതി അതല്ല. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് ഷെഡ് മറയ്ക്കാന്‍ പാടുപെടുന്ന മനുഷ്യരുണ്ട്. എന്റെ ജീവിതത്തില്‍ എന്താണ് ഇല്ലാത്തത്. ദൈവം പറയുന്നതായി തോന്നി. ഇതോടെയാണ് എന്റെ മനോഭാവം മാറിയത്. രവീണ പറയുന്നു.

1994ല്‍ ഇറങ്ങിയ മേം ഖിലാഡി തു അനാരി,മോഹ്‌റ എന്നീ ചിത്രങ്ങളിലാണ് അക്ഷയും രവീണയും ഒന്നിച്ച് അഭിനയിച്ചത്. പിന്നീട് പ്രണയത്തിലായ ഒരുവരുടെയും വിവാഹനിശ്ചയം വരെ കഴിഞ്ഞിരുന്നു. കുറച്ചുകാലം ഒന്നിച്ച് താമസിച്ചിരുന്നെങ്കിലും ബന്ധം വിവാഹത്തിലെത്തുന്നതിന് മുന്‍പ് തന്നെ വേര്‍പിരിയുകയായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :