ഇനി ലക്ഷ്യം ബോളിവുഡ്, ദീപികയ്ക്കൊപ്പം അഭിനയിക്കണം: ക്രിസ് ഗെയ്ൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 24 മെയ് 2023 (20:02 IST)
ഐപിഎല്ലില്‍ മാത്രമല്ല ക്രിക്കറ്റ് ലോകത്ത് തന്നെ തന്റെ വമ്പനടികള്‍ കാരണം തരംഗം തീര്‍ത്ത ക്രിക്കറ്റ് താരമാണ് ക്രിസ് ഗെയ്ല്‍. ഇന്ത്യന്‍ സംഗീതജ്ഞന്‍ ആര്‍ക്കോ പ്രവോ മുഖര്‍ജിക്കൊപ്പം ഓ ഫാത്തിമ എന്നൊരു സംഗീത ആല്‍ബം താരം അടുത്തിടെ പുറത്തിറക്കിയിരുന്നു. ആല്‍ബം ഹിറ്റായതിന് പിന്നാലെ തന്റെ ലക്ഷ്യം ബോളിവുഡാണെന്നും ദീപിക പദുക്കോണിന്റെ ഒപ്പം അഭിനയിച്ച് കരിയര്‍ ആരംഭിക്കാനാണ് ആഗ്രഹമെന്നും വ്യക്തമാക്കിയിരിക്കുകയാണ് ക്രിസ് ഗെയ്ല്‍.

ഇന്ത്യന്‍ സംഗീതവും ജമൈക്കന്‍ സംഗീതവും കൂടിചേരുന്നതാണ് ഓ ഫാത്തിമ എന്ന സംഗീത ആല്‍ബം. ആല്‍ബത്തിന്റെ രചനയും സംഗീതവും ഗെയ്‌ലും ആര്‍ക്കോ പ്രാവോയും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ഭാവിയില്‍ ബോളിവുഡില്‍ സംഗീത ആല്‍ബം ചെയ്താല്‍ ദീപികയ്‌ക്കൊപ്പം അഭിനയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ക്രിക്കറ്റില്‍ സിക്‌സ് നേടുന്നത് പോലെ അത് എളുപ്പമാകുമോ എന്നറിയില്ലെന്നും അതിനുള്ള മറുപടി കാലം നല്‍കട്ടെയെന്നും ക്രിസ് ഗെയ്ല്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :