ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങി റോഷന്‍ ആന്‍ഡ്രൂസ്: നായകനാകുന്നത് ഷാഹിദ് കപൂര്‍

അഭിറാം മനോഹർ| Last Modified വ്യാഴം, 25 മെയ് 2023 (17:03 IST)
ബോളിവുഡ് സിനിമയിലെ സംവിധായകനായുള്ള അരങ്ങേറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. സോഷ്യല്‍ മീഡിയയിലൂടെയാണ് റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഷാഹിദ് കപൂറായിരിക്കും നായകനായി എത്തുക.

സീ സ്റ്റുഡിയോസും റോയി കപൂര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ബോബി സഞ്ജയ് ടീമിന്റേതാണ് തിരക്കഥ. ഹിന്ദിയില്‍ സംഭാഷണം എഴുതുന്നത് ഹുസൈന്‍ ദലാല്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഉദയനാണ് താരം ആയിരുന്നു റോഷന്റെ ആദ്യ ചിത്രം. സാറ്റര്‍ഡേ നൈറ്റാണ് അവസാനമായി ഇറങ്ങിയ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :