പ്രധാനമന്ത്രിക്കെതിരെ കമന്റ്; വ്യാജ പ്രൊഫൈലിനെതിരെ നസ്‌ലന്‍ പരാതി നല്‍കി

പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിവസം ചീറ്റകളെ തുറന്നുവിട്ടെന്ന വാര്‍ത്തയുടെ താഴെയാണ് നസ്ലന്റേതെന്ന പേരില്‍ വ്യാജ കമന്റ് വന്നത്

രേണുക വേണു| Last Modified ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (08:10 IST)

വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈലുണ്ടാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കമന്റിട്ടെന്ന നടന്‍ നസ്‌ലന്റെ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. കേസെടുക്കുന്നതില്‍ ഇന്ന് തീരുമാനമുണ്ടാവും. കാക്കനാട് സൈബര്‍ സെല്‍ പൊലീസിനാണ് നസ്‌ലന്‍ പരാതി നല്‍കിയത്.

പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിവസം ചീറ്റകളെ തുറന്നുവിട്ടെന്ന വാര്‍ത്തയുടെ താഴെയാണ് നസ്ലന്റേതെന്ന പേരില്‍ വ്യാജ കമന്റ് വന്നത്. ഇതേത്തുടര്‍ന്നുണ്ടായ സൈബര്‍ ആക്രമണവും നിയമനടപടിയും വിവരിച്ച് നസ്ലന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :