ലെഫ്‌റ്റനന്റ് റാമിന്റെ ആഫ്രീനായി രശ്‌മിക മന്ദാന, ദുൽഖർ ചിത്രത്തിന്റെ ക്യാരക്‌ടർ പോസ്റ്റർ

അഭിറാം മനോഹർ| Last Modified ചൊവ്വ, 5 ഏപ്രില്‍ 2022 (20:42 IST)
കേന്ദ്രകഥാപാത്രമാകുന്ന തെലുങ്ക് ചിത്രത്തിന്റെ പുതിയ ക്യാരക്‌ടർ പോസ്റ്റർ പുറത്തുവിട്ടു. തെന്നിന്ത്യൻ താരം രശ്‌മിക മന്ദാന അവതരിപ്പിക്കുന്ന 'അഫ്രീൻ' എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. 'ലെഫ്റ്റനന്റ് റാം' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്നത്.

മൃണാൽ താക്കൂറാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായെത്തുന്നത്. പട്ടാളക്കാരനായാണ് ചിത്രത്തിൽ ദുൽഖർ വേഷമിടുന്നത്.കാശ്മീരില്‍വെച്ച് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരണം പൂര്‍ത്തിയാക്കിയതായാണ് റിപ്പോർട്ട്. മഹാനടിക്ക് ശേഷം വൈജയന്തി ഫിലിംസും ദുൽഖർ സൽമാനും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. മലയാളം, തെലുങ്കു, തമിഴ് എന്നീ മൂന്ന് ഭാഷകളിലാകും ചിത്രം റിലീസ് ചെയ്യുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :