'ലിച്ചി'യും വിഷ്‌ണു ഉണ്ണികൃഷ്‌ണനും ഒന്നിക്കുന്ന 'രണ്ട്' !

കെ ആർ അനൂപ്| Last Modified വെള്ളി, 18 ഡിസം‌ബര്‍ 2020 (22:03 IST)
വിഷ്ണു ഉണ്ണികൃഷ്ണനും അന്ന രേഷ്മരാജനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'രണ്ട്'. സുജിത് ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബർ 19ന് ആരംഭിക്കും. അടുത്തിടെ മോഹൻലാലും മമ്മൂട്ടിയും ചേർന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.

വിഷ്ണു, അന്ന രേഷ്മ എന്നിവർക്കൊപ്പം ഇർഷാദ്, ഇന്ദ്രൻസ്, ടിനി ടോം, സുധി കൊപ്പ, അനീഷ് ജി മേനോൻ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.

ഹെവൻലി ഫിലിംസിന്റെ ബാനറിൽ പ്രജീവ് സത്യവർത്തൻ ചിത്രം നിർമ്മിക്കുന്നത്. ബിനുലാൽ ഉണ്ണിയുടെ ആണ് തിരക്കഥ. ഛായാഗ്രഹണം അനീഷ് ലാലും എഡിറ്റിംഗ് മനോജ് കണ്ണോത്തും ആണ് കൈകാര്യം ചെയ്യുന്നത്. എം ജയചന്ദ്രനാണ് സംഗീതം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :