ദുൽഖർ സിനിമകളുടെ വലിയ ആരാധകൻ: രൺബീർ കപൂർ പറയുന്നു

അഭിറാം മനോഹർ| Last Updated: വ്യാഴം, 10 ഫെബ്രുവരി 2022 (13:02 IST)
പ്രശസ്‌ത കൊറിയോഗ്രഫറായ ബൃന്ദ മാസ്റ്ററുടെ സംവിധാന അരങ്ങേറ്റത്തിൽ നായകനാകുന്നത് മലയാളി താരമായ സൽമാനാണ്. കാജല്‍ അഗര്‍വാളും അദിതി റാവു ഹൈദരിയും നായികമാരാകുന ചിത്രത്തിലെ ഗാനങ്ങളെല്ലാം നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് മുൻപ് ടീമിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍. ഒരു അഭിനേതാവ് എന്ന നിലയിൽ ദുൽഖറിനെ ബഹുമാനിക്കുന്ന ആളാണ് താനെന്ന് രൺബീർ സന്ദേശത്തിൽ പറയുന്നു.

ഇന്ന് പുറത്തിറങ്ങുന്ന ഹേയ് സിനാമികയിലെ ഗാനത്തിന് ചിത്രത്തിന്‍റെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും എന്‍റെ ആശംസകള്‍. ഞാന്‍ ദുല്‍ഖര്‍ സിനിമകളുടെ വലിയ ആരാധകനാണ്. ഒരു നടന്‍ എന്ന നിലയില്‍ ഞാനദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നു. അദിതിയ്ക്കൊപ്പം ഞാൻ അഭിനയിച്ചിട്ടുണ്ട്. മികച്ച നടിയാണ് അവർ.കാജലിന്‍റെ പ്രകടനവും ഏറെ ഇഷ്‍ടപ്പെട്ടു.

അവര്‍ക്കൊപ്പം ഏറെ വൈകാതെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ബൃന്ദ മാസ്റ്റര്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച അനുഭവം എനിക്കുണ്ട്. മാർച്ച് 3ന് പുറത്തിറാങ്ങാനിരിക്കുന്ന ചിത്രത്തിന് എല്ലാ ആശംസകളും. വീഡിയോ സന്ദേശത്തിൽ ദുൽഖർ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :