'കഥകള്‍ മുഴുവന്‍ സത്യമല്ല, കള്ളവുമല്ല'; പിഷാരടിയുടെ 'ചിരി പുരണ്ട ജീവിതങ്ങള്‍' എന്ന പുസ്തകം പ്രകാശനം ചെയ്ത് മമ്മൂട്ടി

കെ ആര്‍ അനൂപ്| Last Modified ശനി, 1 ഒക്‌ടോബര്‍ 2022 (11:43 IST)
ജന്മദിനത്തില്‍ ഒരു സന്തോഷവാര്‍ത്ത പങ്കുവെച്ച് നടന്‍ രമേഷ് പിഷാരടി. നടന്‍ എഴുതിയ ചിരി പുരണ്ട ജീവിതങ്ങള്‍ എന്ന പുസ്തകം പ്രകാശനം ചെയ്തിരിക്കുകയാണ് നടന്‍ മമ്മൂട്ടി. സ്വന്തം ജീവിതാനുഭവങ്ങളില്‍ നര്‍മ്മത്തിന്റെ വെള്ളം ചേര്‍ത്ത് കൊഴുപ്പിച്ച് രമേഷ് പിഷാരടി പറയുന്ന ഈ കഥകള്‍ മുഴുവന്‍ സത്യമല്ല, കള്ളവുമല്ലെന്ന് പുസ്തകത്തിന്റെ പിന്‍ഭാഗത്ത് എഴുതിയിരിക്കുന്നു.മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് 160 രൂപയാണ് വില.

' അക്ഷരങ്ങളുടെ ലോകത്ത് 100 വര്‍ഷം പൂര്‍ത്തിയാക്കിയ മഹാ പ്രസ്ഥാനം മാതൃഭൂമി. കഥാപാത്രങ്ങളുടെ ലോകത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ മഹാ നടന്‍ മമ്മൂക്ക. പ്രസിദ്ധീകരിച്ചും പ്രകാശനം ചെയ്തും ചേര്‍ത്തു നിര്‍ത്തിയതിനു നന്ദി.ചിന്തകളില്‍ ചിരി പുരട്ടിയ സുഹൃത്തുക്കള്‍ക്കും വായനക്കാര്‍ക്കും സമര്‍പ്പിക്കുന്നു.പ്രമുഖ ബുക്ക്സ്റ്റാളുകളിലും ഓണ്‍ലൈനിലും ലഭ്യമാണ്. മാതൃഭൂമിയിലൂടെ ആദ്യം ബുക്ക് ചെയ്യുന്ന 200 പേര്‍ക്ക് signed കോപ്പികള്‍ കിട്ടുന്നതാണ്'-പിഷാരടി കുറിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :