അനുബന്ധ വാര്‍ത്തകള്‍
- 'മാളികപ്പുറം സൂപ്പര്‍ ഹിറ്റ് ആയപ്പോള്‍ പലര്‍ക്കും വലിയ ദേഷ്യമുണ്ട്, അവര്‍ ഈ വിവാദം വെച്ച് മുതലെടുക്കുന്നു'; ഉണ്ണി മുകുന്ദന് പിന്തുണയെ അറിയിച്ച് സന്തോഷ് പണ്ഡിറ്റ്
- അഭിനയത്തിനൊപ്പം മറ്റൊരു ജോലിയും, 'മാളികപ്പുറം' നടി ആല്‍ഫി പഞ്ഞിക്കാരന്‍ മനസ്സ് തുറക്കുന്നു
- 'മാളികപ്പുറം' തമിഴ്, തെലുങ്ക് പതിപ്പുകളുടെ റിലീസ്, തിയേറ്ററുകളില്‍ ആളെക്കൂട്ടി ഉണ്ണി മുകുന്ദന് ചിത്രം
- ഈ കുട്ടി താരത്തെ നിങ്ങള്‍ക്കറിയാം ! മാളികപ്പുറം നടി ദേവനന്ദ, വിശേഷങ്ങള്‍
- ഇത് ആദ്യമായി ഒരു ഉണ്ണിമുകുന്ദൻ ചിത്രം 50 കോടി ക്ലബ്ബിൽ, നാലാം വാരത്തിലെ മാളികപ്പുറത്തിന്റെ നേട്ടങ്ങൾ
ഉണ്ണിക്ക് അയ്യപ്പ അനുഗ്രഹമുണ്ട്..കുടുംബങ്ങളെ വീണ്ടും തീയേറ്ററിലേക്ക് കൊണ്ടു വരാന്‍ മാളികപ്പുറത്തിന് കഴിഞ്ഞു:രാമസിംഹന്
ഉണ്ണി മുകുന്ദന്റെ മാളികപ്പുറം സിനിമയെ പ്രശംസിച്ച് സംവിധായകന് രാമസിംഹന്.തീയറ്ററില്‍ നിന്നും അകന്ന് കഴിഞ്ഞിരുന്ന കുടുംബങ്ങളെ വീണ്ടും തീയേറ്ററിലേക്ക് കൊണ്ടു വരാന്‍ മാളികപ്പുറത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു.
രാമസിംഹന്റെ വാക്കുകളിലേക്ക്
ഇന്നാണ് മാളികപ്പുറം കാണാന്‍ കഴിഞ്ഞത്, ആദ്യമേ പറയട്ടെ കല്ലുവിന് അടുത്ത വര്‍ഷത്തെ ദേശീയ, സംസ്ഥാന അവാര്‍ഡില്‍ ഏറ്റവും നല്ല ബാലനടിക്കുള്ള അവാര്‍ഡ് ലഭിക്കുമെന്ന് മനസ്സു പറയുന്നു..കൂടെ വന്ന കൂട്ടുകാരനും ഉഗ്രന്‍...
പടുകൂറ്റന്‍ ഗിമ്മിക്കുകളൊന്നുമില്ലാതെ അയ്യപ്പന് എന്ന ശക്തിവിശേഷം കല്ലുവെന്ന ബാലികയിലൂടെ ഇതള്‍ വിരിഞ്ഞു വരുമ്പോള്‍ അത് അയ്യപ്പ ഭക്തരുടെ മുഴുവന്‍ വികാരമാവുന്നു, നൈര്‍മ്മല്യത്തോടെ വിഷയം കൈകാര്യം ചെയ്ത സംവിധായകന്റെ മിടുക്കും, സോഫ്റ്റ് ലൈറ്റിങ്ങിലൂടെ മനോഹരമായി ദൃശ്യങ്ങള്‍ പകര്‍ത്തിയ ഛായാഗ്രഹന്റെ മിടുക്കും അഭിനന്ദിക്കാതെ വയ്യ,കല്ലുവിന്റെ ഭക്തിക്കൊത്ത് അയ്യപ്പനാവാനും സാധാരണക്കാരനാകാനും ഉണ്ണിക്ക് സാധിച്ചു,.. ഒരു കഥാപാത്രവും മോശമായില്ല വില്ലന്റെ അതിഭാവുകത്വം ഒഴിച്ച്,TG രവി മനസ്സില്‍ തട്ടി,
പിന്നെ ചിലരുടെ കുരുപൊട്ടലിന് കാരണം അയ്യപ്പനും അതിലുപരി മുസ്ലിം കഥാപാത്രമായി വന്നു ഗണപതിക്ക് തേങ്ങയടിച്ചു, കുറിതൊട്ട മനോജ് കെ ജയന്റെ കഥാപാത്രവുമാവാം,
അതാണ് ശബരിമല, നാനാത്വത്തില്‍ ഏകത്വം, തത്വമസി... അവിടെ രാമനും റഹീമും ഒന്നുതന്നെ അയ്യപ്പന്,, അതുകണ്ടു ശിര്‍ക്കിന്റെ കുരുപൊട്ടി ഒലിക്കുന്നവര്‍ക്ക് നടുവിരല്‍ നമസ്കാരം പറയാനേ പറ്റൂ...
മാളികപ്പുറത്തിന്റെ വിജയം എല്ലാത്തിനും ഉപരി ഭക്തരില്‍ വേരോടിയ അയ്യപ്പ വിശ്വാസത്തിന്റെ ശക്തി സാന്നിധ്യം കൂടിയാണെന്ന് പറയാതെ വയ്യ.. ഉണ്ണിക്ക് അയ്യപ്പ അനുഗ്രഹമുണ്ട്..
ഒടുവില്‍,
തീയറ്ററില്‍ നിന്നും അകന്ന് കഴിഞ്ഞിരുന്ന കുടുംബങ്ങളെ വീണ്ടും തീയേറ്ററിലേക്ക് കൊണ്ടു വരാന്‍ മാളികപ്പുറത്തിന് കഴിഞ്ഞു,
ഒരു പരിഭവം ഉണ്ട്...കല്ലുവിനെ മാളികപ്പുറത്തിന് മുന്‍പിലും ഒന്നു തൊഴീക്കാമായിരുന്നു