സ്‌റ്റൈലിഷായി സൂപ്പര്‍സ്റ്റാര്‍ ! 'ജയിലര്‍' ചിത്രീകരണം ചെന്നൈയില്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (14:49 IST)
രജനികാന്തിന്റെ 'ജയിലര്‍' ചിത്രീകരണം ചെന്നൈയില്‍ പുരോഗമിക്കുകയാണ്.ഷൂട്ടിംഗ് സ്‌പോട്ടിലേക്ക് സൂപ്പര്‍സ്റ്റാര്‍ നടന്നുവരുന്ന സ്‌റ്റൈലിഷ് ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.രജനികാന്ത് തന്റെ സഹതാരങ്ങളെ കൈകള്‍ കൂപ്പി അഭിവാദ്യം ചെയ്യുന്നതും കാണാം.

രജനികാന്ത് ജയിലര്‍ ആയാണ് വേഷമിടുന്നത്.രമ്യാ കൃഷ്ണന്‍, വസന്ത് രവി, ശിവരാജ് കുമാര്‍, വിനായകന്‍, യോഗി ബാബു, തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.'ജയിലറിന്റെ' ചിത്രീകരണം ചെന്നൈയിലെയും ഹൈദരാബാദിലെയും ഫിലിം സിറ്റികളിലായി നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്, ചെന്നൈയിലെ ഒരു ഫിലിം സിറ്റിയില്‍ വന്‍ സെറ്റാണ് ഒരുക്കിയിരിക്കുന്നത്.

അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിന് സംഗീതം ഒരുക്കുന്നു, രജനികാന്തിനൊപ്പം സംഗീതസംവിധായകന്റെ മൂന്നാമത്തെ ചിത്രമാണിത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :