അമ്മയുടെ വാത്സല്യവും സ്നേഹവും ഇനി ഓർമകളിൽ മാത്രം, വേദന പങ്കുവെച്ച് യദുകൃഷ്ണൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (12:51 IST)
അമ്മയുടെ മരണവാർത്ത പങ്കുവെച്ച് നടൻ യദുകൃഷ്ണൻ.അഞ്ച് ദിവസം മുൻപാണ് വിട്ടുപിരിഞ്ഞതെന്നും ആ സ്നേഹവും വാത്സല്യവും ഇനി ഓർമകളിൽ മാത്രമാണെന്നും യദു കുറിച്ചു. അമ്മയ്ക്കൊപ്പമുള്ള രണ്ട് കാലഘട്ടത്തിലെ ചിത്രങ്ങളും കുറിപ്പിനൊപ്പമുണ്ട്.

യദുകൃഷ്ണൻ്റെ കുറിപ്പ് വായിക്കാം

എന്റെ അമ്മയുടെ വാത്സല്യവും സ്നേഹവും ഇനി ഓർമകളിൽ മാത്രം
അമ്മ ഞങ്ങളെ വിട്ടുപോയിട്ടു ഇന്ന് 5 ദിവസമായി അറിവായകാലം മുതൽ എന്റെ ശാരീരികവും മനസികവുമായ ശക്തി അമ്മയായിരുന്നു.

ഊണിലും ഉറക്കത്തിലും എന്നെപറ്റി ചിന്ദിച്ചിരുന്ന ഒരേയൊരാൾ
യാത്ര
പോകുമ്പോൾ ഒരുമണിക്കൂർ ഇടവിട്ട് വരുന്ന ആ കാൾ, എവിടെ എത്തി മോനെ എന്ന ചോദ്യം, നീ വല്ലതും കഴിച്ചോ എന്ന കരുതൽ, ഞാൻ ചെയ്തിരുന്ന ഓരോ കഥാപാത്രങ്ങളും കണ്ടിട്ട് എനിക്ക് തന്നിരുന്ന ഉർജം എല്ലാത്തിനും ഉപരി എന്റെ അമ്മയുടെ സാമിപ്യം അതൊന്നും ഇനി ഇല്ല എന്നോർക്കുമ്പോൾ..........

അമ്മ പറയാറുള്ളതുപോലെ , മരിച്ചാലും ഞാൻ നിന്റെ കൂടെയുണ്ട് എന്ന വിശ്വാസത്തിലാണ്

ഇനിയുള്ള ഓരോ ദിവസ്സവും.
അമ്മക്ക് ഒരായിരം ഉമ്മ
ആത്‍മവിന്റെ നിത്യശാന്തിക്കായി


എല്ലാവരും പ്രാർത്ഥിക്കണംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :