മമ്മൂട്ടി വില്ലനോ ? പുഴു റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 2 മെയ് 2022 (08:44 IST)

കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടിയുടെ ആദ്യ ഒ.ടി.ടി ചിത്രമായ പുഴു റിലീസ് പ്രഖ്യാപിച്ചു. സോണി ലിവിലൂടെ പ്രദര്‍ശനത്തിനെത്തുമെന്ന് നേരത്തെ അറിയിച്ചെങ്കിലും റിലീസ് തീയതി പുറത്തുവിടാന്‍ വൈകിയിരുന്നു.

ആകാംക്ഷ നിറക്കുന്ന ട്രെയിലറും പുറത്തുവന്നു. മെയ് 13ന് ചിത്രം പ്രദര്‍ശനത്തിനെത്തും. പുഴു ക്രൈം ത്രില്ലര്‍ ചിത്രമാണ്.2021 ഓഗസ്റ്റ് 17-ന് പൂജ ചടങ്ങുകളോടെ സിനിമയ്ക്ക് തുടക്കമായത്.2021 സെപ്റ്റംബര്‍ 10-ന് മമ്മൂട്ടി ചിത്രത്തിന്റെ സെറ്റുകളില്‍ ജോയിന്‍ ചെയ്തു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 18 സെപ്റ്റംബര്‍ പുറത്തുവന്നിരുന്നു.ഒക്ടോബര്‍ 15 നാണ് ചിത്രീകരണം പൂര്‍ത്തിയായ വിവരം മമ്മൂട്ടി അറിയിച്ചത്.
ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും; പ്രിയദര്‍ശന്‍, രേവതി ആശ കേളുണ്ണി എന്നിങ്ങനെ നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായി റത്തീന പുഴു സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ പാര്‍വതി തിരുവോത്താണ് നായിക.


ഹര്‍ഷദിന്റെയാണ് കഥ. ഹര്‍ഷാദ്, സുഹാസ്, ഷാര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിരവധി തമിഴ് ചിത്രങ്ങള്‍ക്ക് ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വര്‍ ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റംകുറിക്കുന്നു.അദ്ദേഹം മമ്മൂട്ടിക്കൊപ്പം 'പേരന്‍പ്' എന്ന സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. ജെയ്ക്‌സ് ബിജോയ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :