'ഇതിഹാസത്തോടൊപ്പം 3 തവണ സ്‌ക്രീന്‍ സ്പേസ് പങ്കിട്ടു'; ജീവിതത്തിലെ ആ വലിയ കാര്യത്തെക്കുറിച്ച് നടന്‍ മിഥുന്‍ രമേഷ്

കെ ആര്‍ അനൂപ്| Last Modified ശനി, 21 മെയ് 2022 (11:06 IST)

സിനിമയില്‍ മൂന്ന് തവണ മോഹന്‍ലാലിന്റെ കൂടെ സ്‌ക്രീന്‍ സ്പേസ് പങ്കിടാന്‍ തനിക്ക് ഭാഗ്യം ലഭിച്ചെന്ന് നടന്‍ മിഥുന്‍ രമേഷ്. അതിനു ശേഷം അദ്ദേഹത്തിനൊപ്പം വേദികള്‍ പങ്കിട്ടു. മോഹന്‍ലാലിനെ പിറന്നാളാശംസകള്‍ നേര്‍ന്നുകൊണ്ട് നടനും അവതാരകനുമായ മിഥുന്‍ രമേഷ് കുറിച്ചത് ഇങ്ങനെയാണ്.


'ഇതിഹാസത്തോടൊപ്പം സ്‌ക്രീന്‍ സ്പേസ് പങ്കിടാന്‍ 3 തവണ അവസരം ലഭിച്ചതും അദ്ദേഹത്തോടൊപ്പം വേദി പങ്കിടാന്‍ എനിക്ക് ലഭിച്ച നിരവധി അവസരങ്ങളും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പദവികളില്‍ ഒന്നാണ്. ഇതിഹാസത്തിന് - മോഹന്‍ലാലിന്- എന്റെ ലാലേട്ടന് ജന്മദിനാശംസകള്‍'-മിഥുന്‍ രമേഷ് കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :