ഷെര്‍ണി മലയാളത്തില്‍ സംവിധാനം ചെയ്തകൂടെയെന്ന് വിദ്യാ ബാലന്‍, മറുപടി നല്‍കി പൃഥ്വിരാജ്, വീഡിയോ

കെ ആര്‍ അനൂപ്| Last Updated: ശനി, 3 ജൂലൈ 2021 (12:48 IST)

സിനിമയ്ക്കപ്പുറം നല്ല സുഹൃത്തുക്കള്‍ കൂടിയാണ് വിദ്യാ ബാലനും പൃഥ്വിരാജും. ഇരുവരുടെയും പുതിയ ചിത്രങ്ങള്‍ ആമസോണ്‍ പ്രേമിലാണ് റിലീസ് ചെയ്തത്. വിദ്യാ ബാലന്റെ ഷെര്‍ണിയുടെയും പൃഥ്വിയുടെ കോള്‍ഡ് കേസിന്റെയും പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വീഡിയോ കോളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
പൃഥ്വിരാജും വിദ്യാ ബാലനും താങ്കളുടെ വിശേഷങ്ങള്‍ പങ്കു വെച്ചു കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. ശേഷം രണ്ടുപേരുടെയും സിനിമകളെക്കുറിച്ചും പരസ്പരം ചോദിക്കുന്നു.ഷെര്‍ണി മലയാളത്തില്‍ എന്തുകൊണ്ട് സംവിധാനം ചെയ്തുകൂടായെന്ന് വിദ്യാബാലന്‍ ചോദിച്ചു. ആദ്യം സിനിമ കാണട്ടെ എന്നിട്ട് സംവിധാനത്തെ കുറിച്ച് ചിന്തിക്കാം എന്നായിരുന്നു പൃഥ്വിരാജ് മറുപടിയായി പറഞ്ഞത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :