അവാർഡ് വേദിയിൽ കേരളത്തിനായി സഹായം അഭ്യർത്ഥിച്ച് പൃഥ്വിരാജ്

Last Modified ശനി, 17 ഓഗസ്റ്റ് 2019 (13:37 IST)
സൈമ അവാർഡ് ദാന ചടങ്ങിൽ കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സഹായം അഭ്യർത്ഥിച്ച് പൃഥ്വിരാജ്. ഖത്തറിൽ നടന്ന സൈമ അവർഡ്സ് വേഡിയി അവാർഡ് വാങ്ങിക്കൊണ്ട് പൃഥ്വി സംസാരിച്ചത് കേരളത്തെ കുറിച്ചായിരുന്നു. ആവുന്നത്ര സഹായങ്ങൾ കേരളത്തിന് നൽകണം എന്ന് പൃഥ്വി അഭ്യർത്ഥിച്ചു.

മലയാള സിനിമയെ പ്രതിനിധീകരിക്കുന്നു എന്നതിനാൽ എനിക്ക് കേരളത്തെ കുറിച്ചാണ് ഇപ്പോൾ പറയാനുള്ളത്. രണ്ട് ലക്ഷത്തോളം പേർ കേരളത്തിൽ പ്രളയം ദുരന്തം അനുഭവിക്കുകയാണ്. ഭാവി എന്തെന്നുപോലും അറിയാതെ ദുരിതശ്വസ ക്യാംപുകളിലാണ് പലരും അതിനാൽ നിങ്ങളാൽ കഴിയുന്ന സഹായം കേരളത്തിന് വേണ്ടി ഞാൻ അഭ്യർത്ഥിക്കുകയാണ്.


മലയാള ആവുന്നത്ര കാര്യങ്ങൾ ചെയ്യുന്നുണ്ട്. എന്നാൽ അതുകൊണ്ട് മാത്രാം ഒന്നുമാകില്ല. എങ്ങനെയാണ് സഹായങ്ങൾ ചെയ്യേണ്ടത് എന്നതിൽ സംശയം ഉള്ളവർക്ക് എന്റെയോ ലാലേട്ടന്റെയോ, ടോവിനോയുടെയോ പേജുകൾ നോക്കിയാൽ വ്യക്തമാകും. ഞങ്ങൾക്ക് നിങ്ങളുടെ ആവശ്യമാണ് പൃഥ്വിരാജ് പറഞ്ഞു. കൂടെ എന്ന ചിത്രത്തിലെ അഭിനായത്തിന് മികച്ച ക്രിട്ടിക്സ് അവാർഡ് വാങ്ങാൻ എത്തിയപ്പോഴാണ് പൃഥ്വി കേരളത്തിനുവേണ്ടി സഹായം അഭ്യർത്ഥിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :