രേണുക വേണു|
Last Modified ചൊവ്വ, 13 ഓഗസ്റ്റ് 2024 (08:24 IST)
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അതിജീവിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കി നടന്‍ പൃഥ്വിരാജ്. സിഎംഡിആര്‍എഫിലേക്കു 25 ലക്ഷം രൂപയാണ് പൃഥ്വിരാജ് കൈമാറിയത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ഒട്ടേറെ താരങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വിലപ്പെട്ട സംഭാവനകള്‍ നല്‍കിയത്.
ചിരഞ്ജീവിയും രാം ചരണും ചേര്‍ന്ന് കഴിഞ്ഞ ദിവസം ഒരു കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയത്. തമിഴ് സൂപ്പര്‍താരങ്ങളായ കാര്‍ത്തി, സൂര്യ, ജ്യോതിക എന്നിവര്‍ ചേര്‍ന്ന് 50 ലക്ഷം രൂപ സംഭാവന ചെയ്തു. വിക്രം, കമല്‍ഹാസന്‍, രശ്മിക മന്ദാന എന്നിവരും സിഎംഡിആര്‍എഫിലേക്കു സംഭാവന ചെയ്തു.
മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാല്‍ 25 ലക്ഷവും മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 35 ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി. നയന്‍താര, ടൊവിനോ തോമസ്, ഫഹദ് ഫാസില്‍, നസ്രിയ നസീം എന്നിവരും വയനാടിനായി സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്.