അല്ലേലും സാരിയില്‍ എപ്പോഴും പൊളിയാണ് ! ചുവപ്പില്‍ തിളങ്ങി കനിഹ

മലയാളത്തില്‍ അധികം നടിമാര്‍ക്കൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ഭാഗ്യത്തിന് ഉടമയാണ് കനിഹ

Kaniha
രേണുക വേണു| Last Modified തിങ്കള്‍, 12 ഓഗസ്റ്റ് 2024 (11:19 IST)
Kaniha

ഏത് ഔട്ട്ഫിറ്റിലും അതീവ സുന്ദരിയായി കാണപ്പെടുന്ന താരമാണ് കനിഹ. പ്രത്യേകിച്ച് താരത്തിന്റെ സാരികള്‍ക്കു പോലും ആരാധകര്‍ ഉണ്ട്. ചുവപ്പ് സാരിയിലുള്ള കിടിലന്‍ ചിത്രങ്ങളാണ് കനിഹ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. സ്ലീവ് ലെസ് ബ്ലൗസാണ് ചുവപ്പ് സാരിക്കൊപ്പം താരം ധരിച്ചിരിക്കുന്നത്. 'ചുവപ്പിനോടുള്ള പ്രണയം' എന്നാണ് കനിഹ പുതിയ വീഡിയോയ്ക്കു താഴെ കുറിച്ചിരിക്കുന്നത്. കുടുംബസമേതം ചെന്നൈയിലാണ് താരം ഇപ്പോള്‍ ഉള്ളത്.
മലയാളത്തില്‍ അധികം നടിമാര്‍ക്കൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ഭാഗ്യത്തിന് ഉടമയാണ് കനിഹ. സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരുടെയെല്ലാം നായികയായി അഭിനയിക്കാന്‍ കനിഹയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ദിലീപിനൊപ്പവും കനിഹ അഭിനയിച്ചിട്ടുണ്ട്.

1982 ജൂലൈ മൂന്നിനാണ് കനിഹയുടെ ജനനം. 42 വയസ് കഴിഞ്ഞെങ്കിലും ഇപ്പോഴും ഫിറ്റ്നെസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും താരം തയ്യാറല്ല. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവ സാന്നിധ്യമാണ് കനിഹ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.
2009 ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രം ഭാഗ്യദേവതയിലൂടെയാണ് കനിഹ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. അതേവര്‍ഷം തന്നെ മമ്മൂട്ടിയുടെ ബ്രഹ്‌മാണ്ഡ ചിത്രം പഴശിരാജയില്‍ കനിഹ അഭിനയിച്ചു. ദ്രോണ, മൈ ബിഗ് ഫാദര്‍, കോബ്ര, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍, ഹൗ ഓള്‍ഡ് ആര്‍ യു, അബ്രഹാമിന്റെ സന്തതികള്‍, മാമാങ്കം, സിബിഐ 5 - ദ ബ്രെയ്ന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :