1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mohanlal to meet media today

മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും; വിവാദങ്ങളെ കുറിച്ച് സംസാരിക്കും

ചെന്നൈയിലുള്ള മോഹന്‍ലാല്‍ ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്

Mohanlal
നടനും 'അമ്മ' മുന്‍ പ്രസിഡന്റുമായ മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും. തിരുവനന്തപുരത്തുവച്ച് ഇന്നു ഉച്ചയ്ക്കാണ് താരം മാധ്യമങ്ങളെ കാണുക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് മോഹന്‍ലാല്‍ സംസാരിക്കും. 
 
ചെന്നൈയിലുള്ള മോഹന്‍ലാല്‍ ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. തലസ്ഥാനത്ത് നാലോളം പരിപാടികള്‍ മോഹന്‍ലാല്‍ ഇന്നു പങ്കെടുക്കും. ഇതില്‍ ഉച്ചയ്ക്കു കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ച് ചടങ്ങിനു ശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. ഈ പരിപാടിയില്‍ പങ്കെടുക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ അറിയിക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നേരത്തെ മാധ്യമ സ്ഥാപനങ്ങളോടു ആവശ്യപ്പെട്ടിട്ടുണ്ട്. 
 
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദങ്ങളെ തുടര്‍ന്നാണ് മോഹന്‍ലാല്‍ 'അമ്മ' പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. മാത്രമല്ല മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും രാജി സമയത്ത് അതുണ്ടായില്ല. ഇപ്പോള്‍ നടക്കുന്ന വിഷയങ്ങളെ കുറിച്ച് സംസാരിക്കാതെ രാജിവെച്ച് ഒഴിഞ്ഞത് ഭീരുത്വമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
'ഹോട്ടലിലേക്കു വിളിച്ചു വരുത്തി പീഡിപ്പിച്ചു'; ഒടിയന്‍ സംവിധായകന്‍ ശ്രീകുമാറിനെതിരെ കേസ്