സിൽക് സ്മിതയുടെ ബയോപിക് ഒരുങ്ങുന്നു, നായികയാവാൻ ചന്ദ്രിക രവി: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അഭിറാം മനോഹർ| Last Modified ഞായര്‍, 3 ഡിസം‌ബര്‍ 2023 (10:25 IST)
ഒരുക്കാലത്ത് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സില്‍ക്ക് സ്മിതയുടെ ജീവിതം സിനിമയാകുന്നു. അന്തരിച്ച് 20 വര്‍ഷങ്ങള്‍ക്ക് മുകളിലായിട്ടും സില്‍ക്ക് സ്മിതയ്ക്കും ഇന്നും ആരാധകര്‍ ഏറെയാണ്. ഈ സാഹചര്യത്തിലാണ് താരത്തിന്റെ ബയോപിക് എത്തുന്നത്. സില്‍ക് സ്മിത, ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഓസ്‌ട്രേലിയന്‍ ഇന്ത്യന്‍ അഭിനേതാവായ ചന്ദ്രിക രവിയാണ് നായികയാവുന്നത്.

സില്‍ക് സ്മിതയുടെ പിറന്നാള്‍ ദിനത്തിലാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ആമസോണ്‍ െ്രെപമില്‍ സ്വീറ്റ് കാരം കോഫി എന്ന സീരീസ് സംവിധാനം ചെയ്ത ജയറാം ശങ്കരനാണ് സംവിധാനം ചെയ്യുന്നത്. സാരിയുടുത്ത് നഖം കടിച്ചുനില്‍ക്കുന്ന സില്‍ക് സ്മിതയുടെ ചിത്രമാണ് പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ വംശജയായ ചന്ദ്രിക 2018ല്‍ ഇരുട്ട് അറൈയില്‍ മുരട്ട് കുത്ത് എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :