എന്‍ ഡേറ്റ് ഇറുക്കു നന്‍ബാ അടുത്തത് ഒന്നിച്ചു ചെയ്താല്ലോ ? 'പ്രകാശന്‍ പറക്കട്ടെ' സംവിധായകനോട് നടന്‍ അശ്വിന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 18 ജൂണ്‍ 2022 (17:09 IST)
ക്വീന്‍ എന്ന ചിത്രത്തിലൂടെ വിവരമറിയിച്ച നടനാണ് അശ്വിന്‍ ജോസ്.ഹരിശ്രീ അശോകന്റെ ആദ്യ സംവിധാന ചിത്രമായ ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറിയില്‍ നായകനായി അഭിനയിച്ചു. ഇപ്പോഴിതാ പ്രകാശന്‍ പറക്കട്ടെ' എന്ന സിനിമയെയും സംവിധായകനെയും പ്രശംസിച്ചുകൊണ്ട് നടന്‍ രംഗത്തെത്തി.


'ഇമോഷണലി കണക്ട് ആവുന്ന ഒരു ചിത്രം അതാണ് പ്രകാശന്‍ പറക്കട്ടെ. എല്ലാവരും തീയേറ്ററില്‍ പോയി കാണാന്‍ ശ്രമികുക ഇഷ്ടപ്പെടും.

ദിലീഷേട്ടന്‍ മാത്യു നിഷചേച്ചി Ritunjay മികച്ച പെര്‍ഫോമന്‍സ് ആയിരുന്നു.

ഷഹദേ നീ പറയാറുള്ള നിന്റെ നാടും നാട്ടിലെ നിഷ്‌കളങ്കമായ കഥാപാത്രങ്ങളുമൊക്കെ എനിക്ക് ഈ ചിത്രത്തില്‍ കാണാന്‍ സാധിച്ചു
മലയാള സിനിമയിലേക്കുള്ള നിന്റെ എന്‍ട്രി സൂപ്പര്‍ ഡാ.പ്രകാശന്‍ പറക്കട്ടെ .

എന്‍ ഡേറ്റ് ഇറുക്കു നന്‍ബാ അടുത്തത് ഒന്നിച്ചു ചെയ്താല്ലോ'-അശ്വിന്‍ കുറിച്ചു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :