കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 27 മെയ് 2021 (11:41 IST)
കൈ നിറയെ സിനിമകളാണ് പ്രഭാസിന്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ ഉള്ളതും അണിയറയിലൊരുങ്ങുന്നുമായ നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് നടന്റെ മുന്നില്‍.ടോം ക്രൂയിസ് കേന്ദ്ര കഥാപാത്രമായെത്തുന്ന മിഷന്‍ ഇംപോസിബിള്‍ 7 പ്രഭാസു ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ഹോളിവുഡ് ആക്ഷന്‍ ചിത്രത്തില്‍ പ്രഭാസ് ഇല്ല.
ക്രിസ്റ്റഫര്‍ മക്വാറി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹം ഒരു അഭിമുഖത്തില്‍ പ്രഭാസും മിഷന്‍ ഇംപോസിബിള്‍ 7ല്‍ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു പ്രചരിച്ചത്. ക്രിസ്റ്റഫര്‍ മക്വാറി തന്നെ ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് പറഞ്ഞു.