റിലീസിനൊരുങ്ങുന്ന ചിത്രം വീണ്ടും റീഷൂട്ട് ചെയ്ത് പ്രഭാസ് ? 'രാധേ ശ്യാം' ജൂലൈ 30 ന് തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്| Last Modified ശനി, 17 ഏപ്രില്‍ 2021 (12:28 IST)

കൃതി സാനോണ്‍ നായികയായെത്തുന്ന ആദിപുരുഷിന്റെ ചിത്രീകരണത്തിനിടയില്‍ പ്രഭാസ് തന്റെ റിലീസിനൊരുങ്ങുന്ന ചിത്രമായ രാധേ ശ്യാമിന്റെ ചില രംഗങ്ങള്‍ വീണ്ടും ചിത്രീകരിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍. അതിനായി ഹൈദരാബാദിലേക്ക് അദ്ദേഹം പോയി എന്നാണ് വിവരം. പ്രേക്ഷകര്‍ ചിത്രം നന്നായി ആസ്വദിക്കാന്‍ ഏതാനും രംഗങ്ങള്‍ വീണ്ടും ചിത്രീകരിക്കാന്‍ നടന്‍ ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

റൊമാന്റിക് മൂഡില്‍ ചിത്രീകരിച്ച ടീസര്‍ അടുത്തിടെ പുറത്ത് വന്നിരുന്നു.ഒരു റെയില്‍വേ സ്റ്റേഷനിലെ ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നുവരുന്ന പ്രഭാസ് നായിക കഥാപാത്രമായ പൂജ ഹെഡ്ജിനെ വിളിക്കുന്ന ടീസര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. വിക്രമാദിത്യ (പ്രഭാസ്), പ്രേരണ (പൂജ ഹെഗ്ഡെ) എന്നീ കഥാപാത്രങ്ങളായാണ് താരങ്ങള്‍ ചിത്രത്തില്‍ എത്തുന്നത്.യൂറോപ്യന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ പീരിയഡ് പ്രണയകഥയാണ് ഈ ചിത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :