പ്രഭാസിന്റെ നായികയായി ശ്രുതി ഹാസന്‍,'സലാര്‍' പുതിയ വിവരങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്| Last Modified ശനി, 1 മെയ് 2021 (10:54 IST)

പ്രഭാസിന്റെ സലാര്‍ ഒരുങ്ങുകയാണ്. 'കെജിഎഫ്' ഫെയിം പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമൊരു ആക്ഷന്‍ എന്റര്‍ടെയ്നറാണ്. ഏറെ പ്രതീക്ഷയോടെയാണ് ഓരോ ആരാധകരും സിനിമയ്ക്കായി കാത്തിരിക്കുന്നത്. ശ്രുതി ഹാസന്‍ നായികയായി ഒപ്പുവെച്ചു.നടി തന്റെ 35-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് പ്രഭാസ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. ഒരു പത്രപ്രവര്‍ത്തകയുടെ വേഷത്തിലാണ് ശ്രുതി എത്തുന്നത് എന്നാണ് വിവരം.

വിവിധ ഭാഷകളില്‍ നിന്നുള്ള അഭിനേതാക്കളുടെ നീണ്ട നിര തന്നെ സിനിമയില്‍ ഉണ്ടാകും.കന്നഡ നടന്‍ മധു ഗുരുസ്വാമിയാണ് വില്ലന്‍ എന്ന് പറയപ്പെടുന്നു.2022 ഏപ്രില്‍ 14 ന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തുന്ന ചിത്രവും ഹോംബാലെ ഫിലിംസ് തന്നെയാണ് നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :