Beast: ചിത്രീകരണം പൂര്‍ത്തിയാക്കി പൂജ ഹെഗ്ഡെ, വിജയുടെ 'ബീസ്റ്റ്'നെ കുറിച്ച് നടി പറയുന്നു, വീഡിയോ
വിജയുടെ ബീസ്റ്റ് ഷൂട്ടിംഗ് അവസാനഘട്ടത്തിലേക്ക്. നായികയായ പൂജ ഹെഗ്ഡെ തന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കി. തമിഴ് സിനിമയിലേക്ക് തിരിച്ചുവരവ് നടത്തുന്ന നടി ബീസ്റ്റ് വിശേഷങ്ങള്‍ വീഡിയോയിലൂടെ പങ്കുവയ്ക്കുകയാണ്.
Its a wrap for @hegdepooja! Hear what she has to say about shooting for #Beast with #Thalapathy @actorvijay and director @Nelsondilpkumar pic.twitter.com/hz2mBhp7Do
— Sun Pictures (@sunpictures) December 10, 2021
സെറ്റില്‍ ഒരുപാട് ചിരിച്ചെന്നും സിനിമ നിങ്ങളെയും ചിരിപ്പിക്കുമെന്നും നടി പറയുന്നു. വിജയ്-നെല്‍സണ്‍ ടീമിന്റെ എന്റ്റര്‍റ്റേനര്‍ തന്നെയാകും ചിത്രം. ഒരു വെക്കേഷന്‍ പോലെ തോന്നി ഷൂട്ടിംഗ്. തിയേറ്ററുകളില്‍ കാണാമെന്നും പൂജ പറയുന്നു.