തന്നെ അറിയിക്കാതെ ചിത്രത്തിൽ നിന്നും നീക്കി, വിജയ് സേതുപതി ചിത്രത്തിനെതിരെ പരാ‌തിയുമായി ഇളയരാജ

അഭിറാം മനോഹർ| Last Modified വ്യാഴം, 2 ഡിസം‌ബര്‍ 2021 (19:24 IST)
വിജയ് സേതുപതിയെ നായകനാക്കി എം.മണികണ്ഠന്‍ സംവിധാനം ചെയ്യുന്ന കടൈസി വിവസായി എന്ന ചിത്രത്തിനെതിരേ സംഗീത സംവിധായകന്‍ ഇളയരാജ. ചിത്രത്തിൽ നിന്നും തന്നെ നീക്കം ചെയ്‌തത് അറിയിച്ചില്ലെന്ന് ചൂണ്ടികാണിച്ചാണ് തമിഴ്‌നാട് മ്യൂസിക് യൂണിയനില്‍ പരാതി നല്‍കിയത്.

ചിത്രത്തിനായി നേരത്തെ സംഗീതം ചിട്ടപ്പെടുത്തിയത് ഇളയരാജയായിരുന്നു. എന്നാൽ അദ്ദേഹം ചിട്ടപ്പെടുത്തിയ ഈണങ്ങളില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തൃപ്തരായില്ല. തുടര്‍ന്ന് സംഗീത സംവിധായകന്‍ സന്തോഷ് നാരായണനെ ഏല്‍പ്പിക്കുകയായിരു.

ചിത്രത്തിന്റെ പുതിയ ട്രെയ്‌ലർ ഏതാനും ദിവസങ്ങൾ മുൻപാണ് പുറത്തുവന്നത്. ക്രെഡിറ്റില്‍ സന്തോഷ് നാരായണന്റെ പേരാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തന്റെ അനുവാദമോ അറിവോ കൂടാതെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഈ നീക്കം നടത്തിയതെന്നാണ് ഇളയരാജയുടെ ആരോപണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :