കോളിവുഡില്‍ നിന്നും ആദ്യത്തെ 200 കോടി, 460 കോടിക്ക് അടുത്തെത്തി കളക്ഷന്‍
കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (16:33 IST)
മണിരത്നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍ 1' സെപ്റ്റംബര്‍ 30 ന് ബിഗ് സ്‌ക്രീനുകളില്‍ എത്തി.തമിഴ്നാട്ടില്‍ നിന്ന് മാത്രം 200 കോടിയിലെത്തിയ ആദ്യ തമിഴ് ചിത്രമായി മാറി. മൂന്നാം വാരത്തിലേക്ക് കടന്ന ചിത്രം പതിനേഴാം ദിവസമായിരുന്നു ഈ നേട്ടത്തിലേക്ക് എത്തിയത്.
17-ാം ദിവസം അവസാനിക്കുമ്പോള്‍ 'പൊന്നിയിന്‍ സെല്‍വന്റെ' മൊത്തത്തിലുള്ള കളക്ഷന്‍ 450 കോടി കടന്ന് 460 കോടിക്ക് അടുത്തായി റിപ്പോര്‍ട്ടുകള്‍.
'വിക്രം' എന്ന ചിത്രത്തിന് ശേഷം 450 കോടിയിലധികം നേടുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍'.