434 കോടിയിലധികം നേടി 'പൊന്നിയിന്‍ സെല്‍വന്‍ 1', നേട്ടം 14 ദിവസം കൊണ്ട്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 14 ഒക്‌ടോബര്‍ 2022 (15:11 IST)
മണിരത്നം സംവിധാനം ചെയ്ത 'പൊന്നിയിന്‍ സെല്‍വന്‍ 1' തീയറ്ററില്‍ എത്തി രണ്ടാഴ്ച പിന്നിട്ടു. മൂന്നാം വാരത്തിലേക്ക് കടന്ന സിനിമയുടെ ആദ്യ 14 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.

രണ്ടാം വാരത്തിന്റെ അവസാനം ചിത്രം 434 കോടിയിലധികം നേടിയതായി റിപ്പോര്‍ട്ട്.ദീപാവലിക്ക് പുതിയ റിലീസുകള്‍ വരാനിരിക്കെ, വരും ദിവസങ്ങളില്‍ 'പൊന്നിയിന്‍ സെല്‍വന്‍'ന്റെ സ്‌ക്രീന്‍ കൗണ്ട് കുറയാന്‍ ഇടയുണ്ട്.

ചിത്രത്തിന്റെ ഫൈനല്‍ ബോക്സ് ഓഫീസ് കളക്ഷന്‍ ഏകദേശം 500 മുതല്‍ 550 കോടി രൂപ വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :