'ജ്യോതികയാണ് ശരി, മതമല്ല മനുഷ്യത്വമാണ് വലുത്'; കട്ട സപ്പോർട്ടുമായി സൂര്യ

അനു മുരളി| Last Updated: ബുധന്‍, 29 ഏപ്രില്‍ 2020 (15:40 IST)
വർഷങ്ങൾക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയ ജ്യോതികയുടെ മിക്ക സിനിമകളും നിർമിച്ചത് സൂര്യയുടെ നിര്‍മ്മാണക്കമ്പനിയായ റ്റുഡി എന്റര്‍ടൈന്‍മെന്‍സാണ്. പുതിയ സിനിമയായ പൊന്മകള്‍ വന്താല്‍ നിര്‍മ്മിക്കുന്നതും സൂര്യയാണ്. ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് വന്‍വിവാദമാണ് അരങ്ങേറിയത്. ചിത്രം തിയേറ്റര്‍ ഒഴിവാക്കി നേരിട്ട് ഒടിടിയില്‍ റിലീസ് ചെയ്യാനാണ് തീരുമാനമെന്ന് താരം വ്യക്തമാക്കിയിരുന്നു. ഇതോടെ സൂര്യയുടെ സിനിമകള്‍ ഇനി തിയേറ്ററിൽ കാണിക്കില്ലെന്ന ഭീഷണിയുമായി തിയേറ്ററുടമകളുടെ സംഘടന എത്തിയിരുന്നു. അടുത്തിടെ നടത്തിയ പ്രസംഗവും വിവാദമായിരുന്നു. ഇപ്പോഴിതാ, എല്ലാത്തിനും മറുപടി നൽകുകയാണ് സൂര്യ. ട്വിറ്ററിലൂടെയായിരുന്നു താരം അഭിപ്രായം പങ്കുവെച്ചത്.

'ഒറ്റയ്ക്കു നില്‍ക്കാന്‍ ഒരു വൃക്ഷം ആഗ്രഹിച്ചാല്‍പ്പോലും കാറ്റ് അതിന് അനുവദിക്കില്ല' എന്നാണ് സൂര്യയുടെ കുറിപ്പിന്റെ ആമുഖം. കുറേനാള്‍ മുന്‍പ് ഒരു അവാര്‍ഡു വേദിയില്‍ എന്‍റെ ഭാര്യ ജ്യോതിക നടത്തിയ ഒരു പരാമർശം സോഷ്യൽ മീഡിയകളിൽ വൻ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ക്ഷേത്രങ്ങള്‍ പലിപാലിക്കപ്പെടുന്നത്ര ശ്രദ്ധയോടെ വിദ്യാലയങ്ങളും ആശുപത്രികളും പരിപാലിക്കപ്പെടണമെന്നും അതിനു നമ്മൾ ശ്രദ്ധ നൽകണമെന്നും ജ്യോതിക പറഞ്ഞിരുന്നു.

എന്നാൽ, ഈ വാക്കുകളെ വലിയ ഒരു ക്രിമിനൽ കുറ്റമെന്ന രീതിയിലാണ് പലരും അവതരിപ്പിക്കുന്നത്. ജ്യോതികയുടെ വാക്കുകൾ ഇക്കൂട്ടർക്ക് മനസിലാകാത്തത് എന്തുകൊണ്ടാണെന്നോ?വിവേകാനന്ദനെപ്പോലെയുള്ള ആത്മീയ നേതാക്കള്‍ നേരത്തേ പറഞ്ഞ ആശയം തന്നെയാനിത്. ജനത്തെ സേവിക്കുക എന്നത് ദൈവത്തെ സേവിക്കുന്നതുപോലെയാണ് എന്നത്. തിരുമൂലരെപ്പോലുള്ളവരും ഇതിനെ പിന്‍പറ്റിയിരുന്നു. ആ ലിഖിതങ്ങളൊന്നും വായിക്കുകയോ മനസിലാക്കുകയോ ചെയ്യാത്തവര്‍ക്ക് ഇതൊന്നും അറിയണമന്നില്ലെന്നും സൂര്യയുടെ കുറിപ്പില്‍ പറയുന്നു.

എന്നാല്‍ ഈ വിവാദത്തിനിടെ ജ്യോതികയ്ക്കു പിന്തുണയുമായെത്തിയവരില്‍ എല്ലാ മതത്തിലുമുള്ളവര്‍ ഉണ്ട്. ആ പ്രസംഗത്തില്‍ അവള്‍ എന്താണോ പറഞ്ഞത് അതിനോട് എന്‍റെ കുടുംബം പൂര്‍ണമായും ഐദ്യദാര്‍ഢ്യപ്പെടുന്നു. മതത്തേക്കാള്‍ വലുതാണ് മനുഷ്യത്വമെന്നാണ് ഞങ്ങളുടെ കുട്ടികളെ ഞങ്ങള്‍ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. മനുഷ്യത്വം എന്നത് എല്ലാ മതങ്ങൾക്കും അതീതമാണ്. ഇത് പഠിപ്പിച്ച് വേണം വരും തലമുറയെ നമ്മൾ വളർത്താൻ. ജ്യോതികയ്ക്ക് നേരെ വളരെ മോശമായ രീതിയിൽ സൈബർ ആക്രമണം നടന്നപ്പോഴും കൂടെ നിന്ന് പിന്തുണച്ച ഏവർക്കും നന്ദി അറിയിക്കാനും താരം മറന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

44 ദിവസത്തിന് ശേഷം ഉമാ തോമസ് എംഎല്‍എ നാളെ ആശുപത്രി വിടും

44 ദിവസത്തിന് ശേഷം ഉമാ തോമസ് എംഎല്‍എ നാളെ ആശുപത്രി വിടും
കലൂരില്‍ നൃത്ത പരിപാടിക്കിടെ വേദിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് ...

തൃശൂരില്‍ 12 വയസ്സുകാരന്റെ സ്വകാര്യ ഭാഗത്ത് മോതിരം ...

തൃശൂരില്‍ 12 വയസ്സുകാരന്റെ സ്വകാര്യ ഭാഗത്ത് മോതിരം കുടുങ്ങി, 2 ദിവസം ആരോടും പറയാതെ രഹസ്യമായി സൂക്ഷിച്ചു
തൃശൂരില്‍ 12 വയസ്സുകാരന്റെ സ്വകാര്യ ഭാഗത്ത് മോതിരം കുടുങ്ങി. ആണ്‍കുട്ടി കുളിക്കുന്നതിനിടെ ...

തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയപാര്‍ട്ടികള്‍ ...

തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയപാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ ആളുകളെ മടിയന്മാരാക്കുമെന്ന് സുപ്രീംകോടതി
തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയപാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ ആളുകളെ ...

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; മരണപ്പെട്ടത് 27 ...

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; മരണപ്പെട്ടത് 27 വയസുകാരന്‍, 40 ദിവസത്തിനുള്ളില്‍ മരിച്ചത് 7 പേര്‍
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. വയനാട് അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ...

പാതിവില തട്ടിപ്പ്: ക്രൈം ബ്രാഞ്ച് പ്രാഥമിക വിവരശേഖരണം ...

പാതിവില തട്ടിപ്പ്:  ക്രൈം ബ്രാഞ്ച്  പ്രാഥമിക വിവരശേഖരണം ആരംഭിച്ചു
65,000 പേര്‍ക്ക് സാധനങ്ങള്‍ കൈമാറിയിട്ടുണ്ടെന്നാണ് അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ട് ...